08 October 2020

മത്സരം; ഇറച്ചി - മത്സ്യങ്ങൾക്ക് ഓമശ്ശേരിയിൽ വില കുറഞ്ഞു.
(VISION NEWS 08 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ഓമശ്ശേരി:
വ്യാപാരികൾ തമ്മിലുള്ള മത്സരം കടുത്തതോടെ ഓമശ്ശേരിയിൽ ഇറച്ചിക്കും മത്സ്യത്തിനും വില കുത്തനെ കുറഞ്ഞു. കഴിഞ്ഞ ദിവസം മുതൽ ഓമശ്ശേരിയിൽ ഫെഡറൽ ബാങ്കിന് സമീപം പ്രവർത്തനം ആരംഭിച്ച കടയിൽ കുറഞ്ഞ വിലക്ക് സാധനങ്ങൾ വിറ്റതോടെ മറ്റു കടക്കാരും വില കുറക്കാൻ നിർബന്ധിതരായതാണ് വില ഇടിയാൻ കാരണമെന്നാണ് നാട്ടുകാർക്കിടയിലുള്ള സംസാരം.

190 രൂപക്ക് വിറ്റിരുന്ന കോഴിയിറച്ചി 180ലേക്കും പിന്നീട് 170ലേക്കും ശേഷം 160 ലേക്കും എത്തിയിരുന്നു. ഇന്നലെ 159 രൂപയാണ് കോഴിയിറച്ചിക്ക് ഓമശ്ശേരിയിലെ വില.സമീപ പ്രദേശങ്ങളിൽ വിലകളിൽ വിത്യാസമുണ്ട്. വിലയിലുള്ള മത്സരം ഇനിയും കടുക്കുമോ എന്ന കൗതുകത്തിലാണ് നാട്ടുകാർ.ബീഫിന് 300 രൂപയിൽ നിന്ന് 280 രൂപയാണ് ഓമശ്ശേരിയിലെ വില. മത്സ്യങ്ങൾക്കും ഗണ്യമായ വിലക്കുറവാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്.സമീപ പ്രദേശങ്ങളിൽ നിന്നു വരേ ആളുകൾ എത്തുന്നതായി വ്യാപാരികളും വിലക്കുറവ് ഗുണകരമാകുമെന്ന് നാട്ടുകാരും അഭിപ്രായപ്പെടുന്നു.
 

Post a comment

Whatsapp Button works on Mobile Device only