കൊടുവള്ളി: പൊതുവിദ്യാഭ്യാസ മേഖലയിലാദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കളരാന്തിരി ജിഎംഎൽ പി സ്കൂൾ തല പ്രഖ്യാപനം നടത്തി. കൊടുവള്ളി മുൻസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. വി സി .നൂർജഹാൻ പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം നടത്തി. പി.ടി എ പ്രസിഡന്റ് ശ്രീ. പുനത്തിൽ മജീദ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.ടി.ഡി അബ്ദുൽകാദർ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ശ്രീമതി. എ.കെ റംല ടീച്ചർ നന്ദി പറഞ്ഞു. കെ. ഷാബു, മുഹമ്മദ്.കെ, റനീഷ് കെ.വി, മഹമൂദ്.എൻ എന്നിവർ പങ്കെടുത്തു.
Post a comment