18 October 2020

വിലപിടിപ്പുള്ള സമ്മാനങ്ങളുമായി സുന്ദരികളായ വിദേശ യുവതികൾ; തട്ടിപ്പ് സൂക്ഷിക്കുക
(VISION NEWS 18 October 2020)




ഫെയിസ് ബുക്കിലൂടെയും മെസഞ്ചറിലൂടെയും പിന്നീട് വാട്സ്ആപ്പ് നമ്പർ തരപ്പെടുത്തി  പ്രണയാഭ്യർത്ഥനയുമായെത്തുന്ന സുന്ദരിയായ വിദേശവനിത 
നിരന്തരമായി കോളുകളും മെസ്സേജുകളും അയച്ചു നിങ്ങളെ പ്രണയിക്കുന്നതായി നടിച്ച്. ബന്ധം സ്ഥാപിക്കുകയും
നിങ്ങളുടെ ഡ്രസ്സ് അളവ് ചെരുപ്പിന്റെ അളവ് ഇതെല്ലാം ചോദിച്ചു മനസ്സിലാക്കി 
പിന്നീട് അഡ്രസും മൊബൈൽ നമ്പറും വാങ്ങിയെടുത്ത് വിലപിടിപ്പുള്ള സമ്മാനങ്ങൾ പാഴ്സലായി നിങ്ങൾക്കയച്ചിട്ടുണ്ടെന്ന് അറിയിച്ച് ഒരു ഫെയ്ക്ക് കൊറിയർ സ്ലിപ്പ് മെസേജു ചെയ്ത് തരികയും ചെയ്യും.
(വിശ്വസിക്കുന്നതിന് വേണ്ടി സമ്മാനങ്ങളുടെ ഫോട്ടോ കൂടെ അയക്കുകയും ചെയ്യുന്നു)

ഇനി ആണ് തട്ടിപ്പ് 

ഇന്ത്യയിലെ പാർസൽ ഏജന്റിന്റെ ആണെന്ന്  പറഞ്ഞു കോളെത്തും വിലപിടിപ്പുള്ള പാർസലിനും കസ്റ്റംസ് ക്ലിയറൻസിനുമായി 15000 മുതൽ ഒരു ലക്ഷം വരെയുള്ള തുകകൾ ആവശ്യപ്പെടും.
 ലക്ഷക്കണക്കിനു വിലയുള്ള ഗിഫ്റ്റ് നഷ്ടപ്പെടുത്താതെ പാർസൽ തുക കൊടുത്തു വാങ്ങാൻ പ്രണയനി പ്രലോഭിപ്പിക്കുകയും ചെയ്യും. തുക ഇവർ പറയുന്ന അക്കൗണ്ടിൽ എത്തിയാൽ വീണ്ടും നിങ്ങളെ അവർ വിളിക്കും കൂടുതൽ പൈസ ആവശ്യപ്പെട്ടു കൊണ്ട് ക്യാഷ് അവരുടെ അക്കൗണ്ടിൽ എത്തിയാൽ
പിന്നെ കാമുകിയുമില്ല, മെസേജുമില്ല, പാർസലുമില്ല'......

മൂന്നാംകിട ആപ്പുകൾ ഉപയോഗിച്ച് വിദേശ നമ്പറുകൾ നിർമ്മിച്ചു വാട്സാപ്പും ഫേസ്ബുക്കും ഉണ്ടാക്കിയാണ് ഇത്തരം തട്ടിപ്പ് നടത്തുന്നത്

പണം അയക്കുന്ന അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ഒറീസയിലെ ഭുവനേശ്വർ ആണെന്ന് കണ്ടെത്തി. 

ഒട്ടേറെ ഇന്ത്യക്കാർ ഉൾപ്പെടെ വിദേശത്ത് ജോലി ചെയ്യുന്നവരും  ഇതിനോടകം തട്ടിപ്പിന് ഇരയായിട്ടുണ്ട്.. 

അതു കൊണ്ട് വിദേശ വനിതകളുടെ ഫോട്ടോയുമായി ഫെയ്ക്ക് ഐഡിയിൽ നിന്നും വരുന്ന മെസഞ്ചറുകളും കോളുകളും അവഗണിക്കുക .. കൂടുതൽ പേർ ചതിയിൽ പെട്ടു വഞ്ചിതരാകാതിരിക്കാൻ ദയവു ചെയ്ത് ഇത് മറ്റുള്ളവർക്കായി ഷെയർ ചെയ്യുക.

ലേഖകൻ:ഫാസിൽ തിരുവമ്പാടി

Post a comment

Whatsapp Button works on Mobile Device only