05 October 2020

ഓമശ്ശേരി സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ്‍ലെെന്‍ സേവനകേന്ദ്രം ഉത്ഘാടനം ചെയ്തു.
(VISION NEWS 05 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക






ഓമശ്ശേരി: ഓമശ്ശേരി സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ്‍ലെെന്‍ സേവന കേന്ദ്രം അമ്പലക്കണ്ടിയില്‍ സഹകരണ ബാങ്ക് പ്രസിഡന്റ് 
സി പി ഉണ്ണിമോയി ഉത്ഘാടനം ചെയ്തു. 
       
കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടത്തിയ ചടങ്ങില്‍ ബാങ്ക് വെെസ് പ്രസിഡന്റ് 
പി കെ ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു.


ആദ്യനിക്ഷേപം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ സൂപ്പര്‍ അഹമ്മദ്കുട്ടി ഹാജിയില്‍ നിന്ന് ബാങ്ക്  സെക്രട്ടറി കെ പി നൗഷാദ് ഏറ്റുവാങ്ങി.
മെെക്രോ എ ടി എം ഉപയോഗിച്ച് ആദ്യ പണം പിന്‍വലിക്കല്‍ വാര്‍ഡ് മെമ്പര്‍ ഫാത്തിമ വടക്കിനിക്കണ്ടി ഉത്ഘാടനം ചെയ്തു. 

ഓമശ്ശേരി സര്‍വീസ് സഹകരണ ബേങ്കിന്റെ ഇടപാടുകള്‍ക്ക് പുറമെ മറ്റു ബാങ്ക് അക്കൗണ്ടികളിലേക്ക് പണം അയക്കാനും മൈക്രോ എടിഎം ഉപയോഗിച്ച് പണം പിന്‍വലിക്കാനും ഉള്ള സൗകര്യം, വിദേശത്തേക്കു പണമയക്കാനുള്ള സൗകര്യം, പാസ്പോര്‍ട്ട്,  പാന്‍കാര്‍ഡ്, റെയില്‍വേ, വിമാന ബസ് ടിക്കറ്റ് റിസര്‍വേഷന്‍, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് തുടങ്ങിയ സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള ഓണ്‍ലെെന്‍ സര്‍വീസുകള്‍ തുടങ്ങിയ സേവനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

കെ പി അഹമ്മദ് കുട്ടി മാസ്റ്റര്‍  സ്വാഗതവും കെ എം കോമളവല്ലി നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only