സംസ്ഥാനത്ത് ഒക്ടോബർ രണ്ടിന് മുൻപ് തീയതി തീരുമാനിച്ച് വിവിധ പരീക്ഷകൾ നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്ക് പരീക്ഷയ്ക്കായി യാത്ര ചെയ്യാം. എന്നാൽ കുട്ടികളുടെ ഒപ്പമെത്തുന്നവർക്ക് പരീക്ഷാ കേന്ദ്രത്തിന് അടുത്ത് നിൽക്കാൻ അനുവാദം ഇല്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
അതേസമയം ഫാക്ടറികളും മറ്റ് നിർമ്മാണ സ്ഥാപനങ്ങളും അടച്ചിടേണ്ടതില്ലെന്നും ജോലി ചെയ്യുന്നതിൽ നിന്ന് തൊഴിലാളികളെ വിലക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post a comment