01 October 2020

തദ്ദേശ തെരഞ്ഞെടുപ്പ് : അന്തിമ വോട്ടര്‍ പട്ടിക ഇന്ന്
(VISION NEWS 01 October 2020)

​   
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരനാണ് ഇക്കാര്യം അറിയിച്ചത്. ചില തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് നീണ്ടുപോയത്.

2015ലെ തദ്ദേശ തെരഞ്ഞെടുപ്പ്‌ അടിസ്ഥാനമാക്കി ജനുവരിയില്‍ ആദ്യ കരടുപട്ടിക പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് പുതിയ വോട്ടര്‍മാരുടെ പേര്‌ കൂട്ടിച്ചേര്‍ക്കുകയും മരിച്ചവരെയും സ്ഥലത്തില്ലാത്തവരെയും ഒഴിവാക്കുകയും ചെയ്‌തു. ഇതിന്റെ അടിസ്ഥാനത്തിൽ‌ ഓഗസ്‌റ്റ് 12ന്‌ പുതുക്കിയ കരട്‌ പട്ടിക പ്രസിദ്ധീകരിച്ചു. ഇതിലും മാറ്റം വരുത്തിയാകും അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക. നവംബറിലാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി അവസാനിക്കുന്നത്.

Post a comment

Whatsapp Button works on Mobile Device only