ഇൻഡിഗോയുടെ ഡൽഹി-ബംഗളൂരു വിമാന സർവ്വീസിനിടെ യുവതി ആൺകുഞ്ഞിന് ജന്മം നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫ്ലൈറ്റ് നമ്പർ 6E 122 എന്ന വിമാനത്തിൽ ഡൽഹി-ബംഗളൂരു സർവ്വീസിനിടെയാണ് യുവതി കുഞ്ഞിനെ പ്രസവിച്ചതെന്ന് ഇൻഡിഗോ അധികൃതർ വ്യക്തമാക്കി. ഇന്നലെ രാത്രി 7.30 ഓടെ ബംഗളൂരു വിമാനത്താവളത്തിൽ ഫ്ലൈറ്റ് ഇറങ്ങിയ ശേഷമാണ് സംഭവത്തെ കുറിച്ച് ഇൻഡിഗോ അധികൃതർ പ്രതകരിച്ചത്. സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല.
Post a comment