30 October 2020

യുവാവിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
(VISION NEWS 30 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊടുവളളി‍: പന്നൂര്‍ കട്ടില്‍ കുന്നുമ്മല്‍ അമല്‍ കൃഷ്ണ(19) നെയാണ് റോഡ് അരികിലുള്ള  മരത്തിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അനിലിന്റെയും അനിതയുടെയും മകനാണ് അമല്‍ കൃഷ്ണ.  റോഡരികിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ഇന്ന് രാവിലെയാണ് അമലിനെ കണ്ടെത്തിയത്.  രാത്രിയോടെ അമല്‍ കൃഷ്ണ വീട്ടില്‍ നിന്നും ഇറങ്ങിപോയിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. 

കൊടുവള്ളി  ci  ചന്ദ്രമോഹന്‍ എസ് ഐ സായൂജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം താഴെ ഇറക്കി നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a comment

Whatsapp Button works on Mobile Device only