കോഴിക്കോട് | വെള്ളിയാഴ്ച നടക്കുന്ന ജുമുഅ നിസ്കാരത്തിന് കൊവിഡ് വ്യാപന സാഹചര്യത്തില്‍ ആളുകള്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. ജുമുഅ നിസ്കാരം മതപരമായി സാധുവാകണമെങ്കില്‍ നാല്പത് പേരുടെ സാന്നിധ്യം നിര്‍ബന്ധമാണെന്നതിനാല്‍ അതിന് അനുവാദം നല്‍കണമെന്ന് കാന്തപുരം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന ഈ ഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഓരോരുത്തരുടെയും ഇടപെടലുകള്‍ വളരെ സൂക്ഷ്മതയോടെയാവണമെന്ന് കാന്തപുരം പറഞ്ഞു.
Post a comment