08 October 2020

സൈ​നി​ക വി​വ​ര​ങ്ങ​ള്‍ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ വെ​ബ്സൈ​റ്റി​ല്‍​നി​ന്നു നീ​ക്കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍.
(VISION NEWS 08 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​ 
ല​ഡാ​ക്ക് അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ചി​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ വെ​ബ്സൈ​റ്റി​ല്‍​നി​ന്നു നീ​ക്കി.ചൈ​നീ​സ് ക​ട​ന്നു​ക​യ​റ്റ​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​സ്താ​വ​ന വി​വാ​ദ​മാ​യ​തി​നെ തു​ട​ര്‍​ന്നു ജൂ​ണി​ലെ പ്ര​തി​മാ​സ റി​പ്പോ​ര്‍​ട്ട് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ഓ​ഗ​സ്റ്റി​ല്‍ നീ​ക്കം ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണു 2017 മു​ത​ലു​ള്ള എ​ല്ലാ റി​പ്പോ​ര്‍​ട്ടു​ക​ളും നീ​ക്കി​യി​രി​ക്കു​ന്ന​ത്. 2020 ജൂ​ണി​ലെ റി​പ്പോ​ര്‍​ട്ട് ഓ​ഗ​സ്റ്റി​ല്‍ മ​ന്ത്രാ​ല​യം എ​ടു​ത്തു​മാ​റ്റു​ക​യാ​യി​രു​ന്നു. 2017 ലെ ​ദോ​ക്ലാം പ്ര​തി​സ​ന്ധി​യു​ടെ സ​മ​യ​ത്തേ​ത് ഉ​ള്‍​പ്പെ​ടെ പി​ന്‍​വ​ലി​ച്ച​വ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.ചൈ​നീ​സ് സൈ​ന്യം ഇ​ന്ത്യ​ന്‍ മ​ണ്ണി​ല്‍ ക​ട​ന്നു​ക​യ​റി നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​തു കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ടാ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് അ​തി​ശ​ക്ത​മാ​യ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു ക​ട​ന്നു​ക​യ​റ്റ​ത്തെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ള്‍ നീ​ക്കി​യ​ത്.ഇ​തേ​ക്കു​റി​ച്ചു പ്ര​തി​ക​രി​ക്കാ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം തയ്യാറായിട്ടില്ല. ഈ ​മാ​സം ത​ന്നെ മു​ന്‍ റി​പ്പോ​ര്‍​ട്ടു​ക​ളെ​ല്ലാം വെ​ബ്സൈ​റ്റി​ല്‍ തി​രി​കെ​യെ​ത്തു​മെ​ന്നാ​ണു മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്.

Post a comment

Whatsapp Button works on Mobile Device only