സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കണക്കിൽ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ ദിനമാണ് ഇന്ന്. ഇന്ന് സംസ്ഥാനത്ത് 10,606 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത് കോഴിക്കോടാണ്. ഇന്ന് കോഴിക്കോട് രോഗം സ്ഥിരീകരിച്ചത് 1576 പേർക്കാണ്. ഇതിൽ 1488 പേർക്കും രോഗം ബാധിച്ചിരിക്കുന്നത് സമ്പർക്കത്തിലൂടെയാണ്.
സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6161 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. ഇതിൽ കോഴിക്കോട് നിന്നുള്ള 589 പേർ ഉൾപ്പെടും എന്നത് ആശ്വാസം നൽകുന്നുണ്ട്.
Post a comment