21 ഒക്‌ടോബർ 2020

സന്ദര്‍ശക വിസയില്‍ തൊഴില്‍തേടി യുഎഇയിലേക്ക് വരേണ്ടതില്ല
(VISION NEWS 21 ഒക്‌ടോബർ 2020)

​   
സന്ദര്‍ശക വിസയില്‍ തൊഴില്‍തേടി യുഎഇയിലേക്ക് വരേണ്ടതില്ല; ഇന്ത്യക്കാര്‍ക്കും പാകിസ്ഥാന്‍കാര്‍ക്കും മുന്നറിയിപ്പ്
വിസാചട്ടങ്ങള്‍ കര്‍ശനമാക്കിയതോടെ ഇന്ത്യ, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്നറിയിപ്പുമായി കോണ്‍സുലേറ്റ് അധികൃതര്‍. വിമാനത്താവളത്തിലെത്തിയ നൂറുകണക്കിന് പേര്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചതിന് പിന്നാലെ, തൊഴില്‍ അന്വേഷകര്‍ സന്ദര്‍ശക വിസയിയില്‍ എത്തേണ്ടതില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
 ചൊവ്വാഴ്ച മാത്രം 1373 പാക് പൗരന്മാര്‍ക്കാണ് ദുബായില്‍ പ്രവേശിക്കുന്നതിന് അനുമതി നിഷേധിച്ചത്. ഇതില്‍ 1276 പേരെ നാട്ടിലേക്ക് തിരിച്ചയച്ചു. 98 പേര്‍ ഇപ്പോഴും വിമാനത്താവളത്തില്‍ തുടരുകയാണെന്ന് കോണ്‍സുലേറ്റ് വക്താവിനെ ഉദ്ധരിച്ച്‌ ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളില്‍ ബാക്കിയുള്ളവരെയും നാട്ടിലേക്ക് തിരിച്ചയക്കുമെന്നും അദ്ദേഹം പറഞ്ഞു. 
ഇതുവരെ 300 ഇന്ത്യന്‍ യാത്രക്കാരെ വിമാനത്താവളത്തില്‍ തടഞ്ഞതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. ഇതില്‍ 80 പേര്‍ക്ക് പിന്നീട് പ്രവേശനാനുമതി നല്‍കി. 49 പേര്‍ ഇപ്പോഴും വിമാനത്താവളത്തിലാണ്. ഉടന്‍ തന്നെ ഇവരെ നാട്ടിലേക്ക് തിരിച്ചയക്കും. എന്നാല്‍ വിമാനങ്ങളില്‍ സീറ്റുകള്‍ ഒഴിവില്ലാത്ത സ്ഥിതിയാണെന്നും കോണ്‍സുലേറ്റിലെ വക്താവ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only