07 October 2020

വഴികാട്ടി-സ്കൂൾ തല ഉദ്ഘാടനം
(VISION NEWS 07 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കൊടുവള്ളി : ദൈനം ദിന സ്കൂൾ പഠനം താൽക്കാലികമായി മുടങ്ങിയ സാഹചര്യത്തിൽ ഓൺലൈൻ പഠനത്തിൽ കുട്ടികളെകൂടുതൽ കർമനിരതരാക്കുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ വഴികാട്ടി പ്രവർത്തന പുസ്തകങ്ങളുടെ കളരാന്തിരി ജി.എം.എൽ പി സ്കൂൾ തല വിതരണത്തിന്റെ ഉദ്ഘാടനം നടത്തി.   സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയായ പുത്തൻപുരയിൽ ഫൈസ സുബൈദക്ക് വഴികാട്ടി ബുക്ക്ലറ്റ് നൽകി കൊടുവള്ളി മുൻസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. വി.സി നൂർജഹാൻ നിർവ്വഹിച്ചു. ഹെഡ് മാസ്റ്റർ ടി.ഡി അബ്ദുൽ കാദർ മാസ്റ്റർ, അഡ്വ: ഗഫൂർ പുത്തൻ പുരയിൽ, മഹമൂദ്.എൻ, റനീഷ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only