11 October 2020

സി.എച്ച് സ്മാരക ബുക് ബാങ്ക് ഉദ്ഘാടനം ചെയ്തു
(VISION NEWS 11 October 2020)



കൊടുവള്ളി:സി.എച്ച് അനുസ്മരണ ക്യാമ്പയിനോട് അനുബന്ധിച്ച് എം.എസ്.എഫ് കിഴക്കോത്ത് പഞ്ചായത്ത് കമ്മറ്റി ആവിഷ്കരിച്ച ബുക് ബാങ്ക് പദ്ധതി മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രവർത്തക സമിതിയംഗം യൂസുഫ് പടനിലം ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗ് രാഷ്ട്രീയ പഠനം പ്രോത്സാഹിപ്പിക്കാൻ ആവശ്യമായ സൗകര്യമൊരുക്കുന്നതിന് ലീഗ് രാഷ്ട്രീയ പഠന പുസ്തകങ്ങൾ ശേഖരിച്ച് എം.എസ്.എഫ് പ്രവർത്തകർക്ക് ആവശ്യാനുസരണം എത്തിക്കാൻ സി.എച്ചിന്റെ നാമധേയത്തിൽ സംവിധാനമൊരുക്കുന്ന പഞ്ചായത്ത് കമ്മറ്റി ബൗദ്ധികമായി വിദ്യാർത്ഥികളെ സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾക്കാണ് തുടക്കം കുറിക്കുന്നത്.

കൊടുവള്ളി നിയോജക മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി അർഷദ് കിഴക്കോത്ത്,msf പഞ്ചായത്ത് പ്രസിഡന്റ് മിസ്ബാഹ് കൈവേലിക്കടവ്,ജന.സെക്രട്ടറി റിയാസ് വഴിക്കടവ്,വൈ.പ്രസിഡന്റ് റമീസ് താഴേച്ചാൽ,ഷാനിദ് കോട്ടക്കൽ,ബാദുഷ കെ.ടി തുടങ്ങിയവർ സന്നിഹിതരായി..

Post a comment

Whatsapp Button works on Mobile Device only