19 ഒക്‌ടോബർ 2020

കേരളത്തിലെ പ്രതിദിന കോവിഡ് പരിശോധന വർധിപ്പിക്കാൻ ശുപാർശ.
(VISION NEWS 19 ഒക്‌ടോബർ 2020)തിരുവനന്തപുരം ∙ കേരളത്തിലെ പ്രതിദിന കോവിഡ് പരിശോധന വർധിപ്പിക്കാൻ ശുപാർശ. പരിശോധനകളുടെ എണ്ണം ഒരു
ലക്ഷമാക്കണമെന്നാണ് സർക്കാർ നിയമിച്ച വിദഗ്ധസമിതിയുടെ ശുപാ‍ർശ.

പുതിയ സോഫ്റ്റ്‌വെയർ മാറ്റത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ പരിശോധനകളുടെ എണ്ണം കുറഞ്ഞിരുന്നു. എന്നാൽ ഇതിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ കാലതാമസമുണ്ടാകുന്നു എന്ന് സമിതി അഭിപ്രായപ്പെട്ടു.

ഇന്നലെ 58,404 സാംപിളുകളാണ് പരിശോധിച്ചത്. കോവിഡ് വ്യാപനം ഏറ്റവും ഉയർന്ന നിരക്കിൽ നിൽക്കുമ്പോൾ പരിശോധന കുറയ്ക്കുന്നത് അപകടകരം ആണെന്ന് സമിതി അഭിപ്രായപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only