18 October 2020

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഇന്ന്
(VISION NEWS 18 October 2020)

​   
പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഇന്ന് രാവിലെ 10ന് പ്രസിദ്ധീകരിക്കും. 44,281 ഒഴിവുകളിലേക്ക് ലഭിച്ച 1,09,320 അപേക്ഷകളിൽ 1,07,915 അപേക്ഷകളാണ് പരിഗണിച്ചത്. ഇന്നു മുതൽ 23 വരെയാണ് പ്രവേശനം. അപേക്ഷിച്ച ശേഷം മറ്റ് ക്വാട്ടകളിൽ പ്രവേശനം നേടിയ 469 അപേക്ഷകളും ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 936 അപേക്ഷകളും അലോട്ട്‌മെന്റിന് പരിഗണിച്ചില്ല. 

അലോട്ട്‌മെന്റ് വിവരങ്ങൾ www.hscap.kerala.gov.in ലെ Candidate Login - SWS ലെ Supplimentary Allot Results എന്ന ലിങ്കിൽ ലഭിക്കും. പ്രവേശനം ലഭിച്ചവർ അലോട്ട്‌മെന്റ് ലെറ്ററിലെ തീയതിയിലും സമയത്തും സ്കൂളിലെത്തി പ്രവേശനം നേടണം.

സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിനായുള്ള ഒഴിവ് 27ന് പ്രസിദ്ധീകരിക്കും. സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്‌ഫറിനു ശേഷം ഒഴിവുണ്ടെങ്കിൽ അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കായി ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റ് കൂടി നടത്തുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

Post a comment

Whatsapp Button works on Mobile Device only