22 October 2020

തൃപ്പൊയിൽ പ്രദേശത്ത് ഓവുചാൽ നിർമിക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തി
(VISION NEWS 22 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




 കൊടുവള്ളി : താമരശ്ശേരി വരട്ട്യാക്കിൽ റോഡിൽ, തൃപ്പൊയിൽ ഭാഗത്ത് ഓവുചാൽ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തി. എസ്.ഡി.പി.ഐ. കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്‌ ടി.പി.യൂസുഫ്, കോണ്ഗ്രസ് മണ്ഡലം സെക്രട്ടറി ശംസുദ്ധീൻ തുടങ്ങിയവരാണ് തൃപ്പൊയിൽ റോഡരികിൽ പന്തൽ കെട്ടി രാവിലെ മുതൽ വൈകിട്ട് വരെ നിരാഹാര സമരം നടത്തിയത്.

ആശാസ്ത്രീയമായും,  ഓവുചാൽ നിമിക്കാതെയും റോഡ് നിർമാണം പൂർത്തിയാക്കിയത് കാരണം മഴപെയ്യുമ്പോൾ   വീടുകളിൽ വെള്ളം കയറി പ്രദേശവാസികൾ ദുരിതമനുഭവിക്കുകയാണ്.പിഡബ്ലിയുഡിയുടെയും, കരാർ കമ്പനിയുടെയും ഒത്തുകളിയാണ് ഈ അവസ്ഥക്ക് കാരണമെന്നും പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.എസ്‌.ഡി.പി.ഐ. മണ്ഡലം വൈസ് പ്രസിഡന്റ്‌ ഇ.നാസർ, ആബിദ് പാലക്കുറ്റി, അബ്ബാസ് വെണ്ണക്കാട്, ജലീൽ സീ.ക്കെ,പി.ടി.അസൈൻകുട്ടി,അസീസ്, കെ.എം.സി.റസാഖ്,സാജിദ് ഓമശ്ശേരി,ടി.പി.റസാഖ്, ഷൌക്കത്ത് തൃപ്പൊയിൽ, ടി.പി.ഇബ്രാഹിം കാവുങ്ങൽ, അബ്ദുറഹിമാൻ മണക്കാട്, ഇബ്രാഹിം കുന്നത്ത്, പവറൂട്ടി കരീറ്റിപ്പറമ്പ്,നാസർ ടി.പി, അലി തൃപ്പൊയിൽ, ആഷിഫ്‌ ടി.പി,നിഷാൽ, അഭിഷേക് കുമാർ, സലാഹു, ഷാൻ മാനിപുരം, സൽമാൻ, ജൗഹർ തുടങ്ങിയവർ പ്രസംഗിച്ചു. വൈകിട്ട് അഞ്ചു മണി വരെ നീണ്ട സമരം ഗുലാംമുഹമ്മദ് മാനിപുരം നാരങ്ങ നീര് നൽകി അവസാനിപ്പിച്ചു.

Post a comment

Whatsapp Button works on Mobile Device only