30 October 2020

കിടപ്പ് മുറി അലങ്കോലമാക്കിയ പന്നികളെ വെടിവച്ചു
(VISION NEWS 30 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​    
കോഴിക്കോട് കൂരാച്ചുണ്ടില്‍ വീട്ടില്‍ കയറിയ രണ്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്നു. ഒരു പന്നിയെ വെടിയുതിര്‍ക്കാന്‍ ലൈസന്‍സുള്ള നാട്ടുകാരനും ഒന്നിനെ വനപാലകരുമാണ് വെടിവച്ചത്. കോഴിക്കോട് കൂരാച്ചുണ്ട് ലാസ്റ്റ് പൂവത്തുംചോല കെഎസ്ഇബിയിലെ ജീവനക്കാരനായ ആലമല മോഹനന്‍ എന്നയാളുടെ വീട്ടിലാണ് ഇന്ന് പുലര്‍ച്ചെ അപ്രതീക്ഷിത അതിഥികള്‍ എത്തിയത്. മുറിയിലെ സാധനങ്ങള്‍ എല്ലാം പന്നികള്‍ അലങ്കോലമാക്കി. മുറി പുറത്ത് നിന്ന് പൂട്ടിയാണ് വീട്ടുകാര്‍ പ്രതിരോധിച്ചത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഡിഎഫ്ഒയും ജില്ലാ കളക്ടറും സ്ഥലത്തെത്തി. പ്രദേശത്ത് കാട്ടുപന്നികളെ കൊണ്ടുള്ള ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ അധികൃതരോട് പറഞ്ഞു. വിഷയത്തില്‍ ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a comment

Whatsapp Button works on Mobile Device only