ഓമശ്ശേരി :
ബി.ജെ .പി ഭരിക്കുന്ന സംസഥാനങ്ങളിൽ പോലും നടപ്പിലാക്കാൻ മടിക്കുന്ന സവർണ്ണ സംവരണം നടപ്പിലാക്കുന്ന
ഇടതു സർക്കാരിന്റെ നടപടിക്കെതിരെ വെൽഫെയർ പാർട്ടി ഓമശ്ശേരി പഞ്ചായത്ത് കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു . പിന്നാക്ക ന്യൂനപക്ഷ ദളിത് വിഭാഗങ്ങളെ മുഖ്യധാരയിൽ നിന്നും അകറ്റിനിർത്തുന്ന മുന്നാക്ക സവർണ സംവരണത്തെ മുഴുവൻ ജനങ്ങളും എതിർത്തു തോൽപ്പിക്കണമെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് ഖലീൽ ഒ.പി ആവശ്യപ്പെട്ടു .
ഓമശ്ശേരി ബസ്റ്റാന്റിൽ
ഏഴാം വാർഡ് പ്രസിഡന്റ് ഷഫീഖ് .ടി ,ആറാം വാർഡ് ജോയിന്റ് സെക്രട്ടറി സുഹൈബ് പി .പി ,ഇർഫാൻ കെ ,സലാഹുദ്ധീൻ കെ എന്നിവരും മാങ്ങാട് അങ്ങാടിയിൽ പതിനേഴാം വാർഡ് സെക്രട്ടറി ശിഹാബ് അരിയിൽ ,സാദിഖ് ആർ .വി ,കുഞ്ഞുട്ടിആലി അരീക്കൽ ,ഹനീഫ കെ .സി എന്നിരും നേതൃത്വം നൽകി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ