ബി.എല്‍.എസ് സർവ്വീസ് സെന്ററില്‍ പാസ്പോര്‍ട്ട് പുതുക്കാന്‍ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി.കാലഹരണപ്പെട്ട പാസ്പോര്‍ട്ടുകളും നവംബര്‍ 30നകം കാലഹരണപ്പെടുന്ന പാസ്പോര്‍ട്ടുകളും മാത്രമേ ഉടന്‍ പുതുക്കാന്‍ പരിഗണിക്കുകയുള്ളൂവെന്ന് അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം അറിയിച്ചു. അതേസമയം, അബുദാബി ബി.എല്‍.എസ് സെന്ററില്‍ കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ടിനു പകരം പുതിയ പാസ്പോര്‍ട്ടിന് അപേക്ഷ സമര്‍പ്പിച്ചയാള്‍ക്ക് 48 മണിക്കൂറിനകം പുതിയ പാസ്പോര്‍ട്ട് ഡെലിവറി ചെയ്യും.
രേഖകളെല്ലാം കൃത്യവും വ്യക്തവുമാണെങ്കില്‍ വളരെ വേഗത്തിലാണ് പാസ്പോര്‍ട്ട് സേവനം നടക്കുന്നത്.അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ മിനിമം അഞ്ചു പ്രവൃത്തിദിവസമാണ് സൂചിപ്പിക്കുന്നതെങ്കിലും അപേക്ഷ സമര്‍പ്പിച്ചയാള്‍ക്ക് നാട്ടിലെ പൊലീസ് സ്റ്റേഷന് വഴി വെരിഫിക്കേഷന് നടപടികള്‍ പൂര്‍ത്തിയാക്കി രണ്ടു ദിവസത്തിനുള്ളിൽ പാസ്പോര്‍ട്ട് വീട്ടില്‍ ഡെലിവറി ചെയ്യും .
അടിയന്തര പാസ്പോര്‍ട്ട് സേവനം ആവശ്യമുണ്ടെങ്കില്‍ അപേക്ഷകന് രേഖകള്‍ സ്കാന്‍ ചെയ്ത്
Post a comment