01 October 2020

ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ ഉത്തരവായി
(VISION NEWS 01 October 2020)



ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ കാട്ടുപന്നികളെ ശല്യം ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ 27/08/2020 തീയതിയിൽ ചേർന്ന് ഭരണ സമിതി യോഗത്തിൽ ഇത് സംബന്ധിച്ച വിശദമായ ചർച്ച നടന്നു. യോഗ തീരുമാനപ്രകാരം സമർപ്പിച്ച അപേക്ഷയിൽ നടത്തിയ അന്വേഷണത്തിലും കാട്ടുപന്നി ശല്യം രൂക്ഷമായി എന്ന് ബോധ്യപ്പെടുകയും ഉണ്ടായി. വിവിധ രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങളും മറ്റും ചെയ്തിട്ടും കാട്ടുപന്നി ശല്യം പ്രതിരോധിക്കാൻ ആവുന്നില്ല എന്ന് പരാതി ശക്തമായി ഉയർന്നു വന്ന സാഹചര്യത്തിൽ സൂചന ഒന്ന് സർക്കാർ ഉത്തരവിന് വിധേയമായി ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്ന പഞ്ചായത്ത് അപേക്ഷ പരിഗണിച്ച് കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആയ എം രാജീവൻ ഉത്തരവാകുന്നു.




ഈ ഉത്തരവ് നടപ്പാക്കുന്നതിന് പോലീസിനെയോ വനംവകുപ്പിലെ യൂണിഫോം ധരിക്കുന്നവരും തോക്ക് ഉപയോഗിക്കാൻ പറ്റുന്ന വരുമായ ഉദ്യോഗസ്ഥരെ നിയോഗിക്കാവുന്നതാണ് കൂടാതെ സൂചന രണ്ട് കത്തിൽ താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ താഴെപ്പറയുന്ന വ്യക്തികളെ ഈ കൃത്യം നിർവഹിക്കാൻ നിയോഗിക്കുന്നതിന് നാമനിർദേശം ചെയ്തിട്ടുണ്ട്

1 - തങ്കച്ചൻ കുന്നുംപുറത്ത്, മൈക്കാവ്, കൂടത്തായി വില്ലേജ്.
ലൈസൻസ് നമ്പർ(2473/KDE )

2- ഫിറോസ് ഖാൻ. കളരിക്കണ്ടി,ഓമശേരി, പുത്തൂർ വില്ലേജ്
(ലൈസൻസ് നമ്പർ 2463/KDE)

സ്ഥലം : പുത്തൂർ വില്ലേജ്, കൂടത്തായി വില്ലേജ്, രാരോത്ത് വില്ലേജ്, നീലേശ്വരം വില്ലേജ്
ലൊക്കാലിറ്റി : വെളിമണ്ണ ദേശം കുലിക്കപ്ര ദേശം 

 കാട്ടുപന്നിയെ വെടിവെച്ചു കൊല്ലുന്ന അതിനായി സൂചന ഒന്നിൽ ഉത്തരവിൽ പറയുന്ന താഴെ പറയുന്ന നടപടിക്രമങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്

  • കാട്ടുപന്നിയെ വെടിവച്ചുകൊല്ലുന്ന കൃത്യം നടപ്പിലാക്കിയാൽ ഉടൻതന്നെ വെടിവെക്കുന്ന അയാൾ ബന്ധപ്പെട്ട റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസാറെ വിവരം ധരിപ്പിക്കുക കണ്ടതാണ്

  •  മുലയൂട്ടുന്ന കാട്ടുപന്നിയെ/ പന്നികളെ വെടിവെക്കുന്ന കഴിയുന്നതും ഒഴിവാക്കേണ്ടതാണ്

  •  കാട്ടിനുള്ളിൽ വെച്ച് ഒരു പന്നിയെ/ പന്നികളെ വെടിവെക്കാൻ പാടുള്ളതല്ല

  •  കാട്ടുപന്നിയെ വെടി വെക്കുന്നത് ആയി ബന്ധപ്പെട്ട്  അറിഞ്ഞോ അറിയാതെയോ മനുഷ്യജീവനോ സ്വത്തിനോ സംഭവിക്കുന്ന അപായങ്ങൾക്കും  നഷ്ടങ്ങൾക്കും വെടിവെക്കുന്ന അയാൾ മാത്രമായിരിക്കും ഉത്തരവാദി

Post a comment

Whatsapp Button works on Mobile Device only