കൊടുവള്ളി :കൊടുവള്ളി ICDS പ്രൊജക്ടിനു കീഴിൽ പ്രവർത്തിക്കുന്ന കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ അങ്കണവാടികളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച നാല് ജീവനക്കാർ സർവ്വീസിൽ നിന്നും വിരമിച്ചു.
2020 ഏപ്രിൽ മാസത്തിൽ റിട്ടേർഡ് ചെയ്ത വിലാസിനി ടീച്ചർ (CNo 13 നെല്ലാംങ്കണ്ടി ), ദാക്ഷായണി ടീച്ചർ (CNo:22 പൊയിൽ), സത്യഭാമ ടീച്ചർ (CNo:15 പൂക്കോട്ടിൽ), ഹെൽപ്പറായ സരോജിനി (CNo:15 പൂക്കോട്ടിൽ) എന്നിവർക്ക് കൊറോണ എന്ന മഹാമാരിയിൽ അർഹതപ്പെട്ട യാത്രയയപ്പ് നൽകുവാൻ സാധിച്ചിരുന്നില്ല. മാസങ്ങൾ കഴിഞ്ഞിട്ടും ഈ മഹാമാരി വിട്ടു നിൽക്കാത്തതിനാൽ സഹപ്രവർത്തകർ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് അർഹതപ്പെട്ടവിധത്തിലുള്ള യാത്രയയപ്പ് നൽകി.
കൊടുവള്ളി സൂപ്പർവൈസർ ശാരി ജിതേഷിൻ്റെ സാന്നിധ്യത്തിൽ ലീഡർമാരായ ജെസ്സി CM, സുമിത ദിനേശ് എന്നിവരുടെ മേൽനോട്ടത്തിൽ കോവിഡ് നിയമങ്ങൾ പാലിച്ച് കൊണ്ട് മുക്കിലങ്ങാടി അങ്കണവാടിയിൽ വച്ച് പരിപാടി നടത്തി.സരള ടീച്ചർ സ്വാഗതം പറഞ്ഞു.പ്രസന്ന ടീച്ചർ നന്ദി പറഞ്ഞു. ടീച്ചർമാരായ ആസ്യ, രാധാമണി, സുമതി, ലിജി, ഗിരിജാമണി, റസീന, സുനി, വിനോദിനി, വിനീത, ശാരദ, പ്രസന്നകുമാരി, റംല, ലേഖ, ശോഭന, സുലൈഖ, ഹെൽപ്പേഴ്സ് ലീഡർമാരായ ഷിനി, ജലജ, ഷൈലജ എന്നിവർ നേരിട്ടെത്തി ആശംസ അറിയിച്ചു.മറ്റ് സഹപ്രവർത്തകർ ഫോണിലൂടെ ആശംസ അറിയിച്ചു.
Post a comment