20 ഒക്‌ടോബർ 2020

സ്ഥിതി മെച്ചപ്പെട്ടു, പക്ഷേ കൊവിഡ് നമുക്കിടയില്‍ തന്നെയുണ്ട്; ഉത്സവ വേളകളില്‍ കൊവിഡ് ജാഗ്രത കൈവിടരുതെന്ന് രാജ്യത്തെ ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി
(VISION NEWS 20 ഒക്‌ടോബർ 2020)


സ്ഥിതി മെച്ചപ്പെട്ടു, പക്ഷേ കൊവിഡ് നമുക്കിടയില്‍ തന്നെയുണ്ട്; ഉത്സവ വേളകളില്‍ കൊവിഡ് ജാഗ്രത കൈവിടരുതെന്ന് രാജ്യത്തെ ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി
രാജ്യത്ത് കൊവിഡ് സ്ഥിതി മെച്ചപ്പെട്ടുവെങ്കിലും ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെ രാജ്യം നന്നായി തന്നെ പ്രതിരോധിച്ചുവെന്നും എന്നാല്‍ വൈറസ് ഇപ്പോഴും നമുക്കിടയില്‍ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഉത്സവങ്ങളുടെ കാലമാണ് വരാനിരിക്കുന്നത്. ഈ അവസരത്തില്‍ ജാഗ്രത കുറയാതെ വേണം അത്തരം ആഘോഷങ്ങളില്‍ പങ്കെടുക്കാനെന്ന് പ്രധാനമന്ത്രി പറഞ്ഞു. പലരും ജാഗ്രതയില്ലാതെ പെരുമാറുന്നുവെന്നും കൊവിഡ് മഹാമാരി അവസാനിച്ചുവെന്ന രീതിയില്‍ പെരുമാറരുതെന്നും അദ്ദേഹം പറഞ്ഞു. മാസ്‌കുകള്‍ ഉപയോഗിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും വളരെ പ്രധാനമാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ അഭിസംബോധനയിലെ പ്രസക്ത ഭാഗഭങ്ങള്‍

1. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മരണനിരക്ക് വളരെ കുറവാണ്.
2. കൊവിഡ് ജാഗ്രത കുറയ്ക്കാന്‍ സമയമായിട്ടില്ല
3. കൊവിഡ് മഹാമാരി മാറിയെന്ന തരത്തില്‍ പലരും പെരുമാറുന്നു
4. മാസ്‌ക് ഇല്ലാതെ പുറത്തിറങ്ങുന്നത് സ്വയം അപകടം വിളിച്ച് വരുത്തുന്നു, ഒപ്പം കുടുംബത്തേയും സമൂഹത്തേയും അപകടപ്പെടുത്തുന്നു
5. ആഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ കൊവിഡ് ജാഗ്രത തുടരണം
6. വാക്‌സിന്‍ കണ്ടെത്തും വരെ ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ല
7. ജനതാ കര്‍ഫ്യു മുതല്‍ രാജ്യം കൊവിഡ് പോരാട്ടത്തിലാണ്
8. 90 ലക്ഷത്തിലധികം പേര്‍ക്ക് ചികിത്സയ്ക്കുള്ള കിടക്കകള്‍ രാജ്യത്ത് സജ്ജം
9. കൊവിഡ് പരിശോധനകള്‍ നമ്മള്‍ വലിയ എണ്ണത്തില്‍ നടത്തി
10. ആരോഗ്യപ്രവര്‍ത്തകരുടെ ശ്രമഫലമാണ് നമ്മള്‍ മെച്ചപ്പെട്ട നിലയിലെത്തിയതിന് കാരണം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only