കെ.എസ്.ആർ.ടി.സി താമരശ്ശേരി ഡിപ്പോയിലെ ജീവനക്കാരുടെ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. എഴുത്തുകാരനും ഗായകനുമായ ഫസൽ കൊടുവള്ളി , ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ശ്രീ.ബൈജുവിന് നൽകിക്കൊണ്ടാണ് പ്രകാശനം ചെയ്തത്. "കാലായാനം 2020 " എന്നാണ് പരിപാടിക്ക് നാമകരണം ചെയ്തത്. നവംബറിൽ ഓൺലൈൻ ആയിട്ടാണ് ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറുന്നത്. താമരശ്ശേരിയിലെത്തന്നെ കണ്ടക്ടറായ കെ.പി.ശ്രീഷാദ് ആണ് ലോഗോ രൂപകൽപന ചെയ്തത്. ഫസൽ കൊടുവള്ളി എഴുതിയ ഒരു ഗാനം പ്രകാശനചടങ്ങിൽ വച്ച് അദ്ദേഹം തന്നെ ആലപിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്കൊണ്ട് ഡിപ്പോയിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ അസിസ്റ്റൻറ് ഡിപ്പോ എഞ്ചിനീയർ ശ്രീരാജ് അധ്യക്ഷം വഹിച്ചു. കലായാനം കമ്മറ്റി ചെയർമാൻ ബിന്ദു.പി.കെ സ്വാഗതം പറഞ്ഞു. മോഹനൻ.കെ.പി, മനോജ് കുമാർ.കെ, വിനോദ് കുമാർ.ടി എന്നിവർ സംസാരിച്ചു.
Post a comment