തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിൻ്റെ എക്കാലത്തേയും ആവശ്യമായ പൊതുശ്മശാനം (ശാന്തിതീരം ഗ്യാസ് ക്രിമിറ്റോറിയം) പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ നാടിന് സമർപ്പിച്ചു. സംസ്ഥാന സർക്കാരിൻ്റെ ജനക്ഷേമ പദ്ധതികളുടെ ഭാഗമായി സുചിത്വമിഷൻ്റെ സഹകരണത്തോടു കൂടി പഞ്ചായത്തു ഫണ്ടും സർക്കാർ ഫണ്ടും ഉപയോഗിച്ച് സ്ഥാപിച്ചിരിക്കുന്ന ഗ്രാസ് ക്രിമറ്റോറിയത്തിന് 55 ലക്ഷം രൂപയാണ് ചിലവ്.
പ്രദേശം മോടി പിടിപ്പിക്കുന്നതിനും ജനറേറ്റർ സ്ഥാപിക്കുന്നതിനുമായി 15 ലക്ഷം രൂപ കൂടി നടപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൂരഹിതരും നിരാലംബരുമായ അവശ ജനവിഭാഗങ്ങളുടെ മരണാനന്തര ചടങ്ങുകൾക്കുള്ള സ്വകര്യമൊരുക്കുക എന്ന പ്രാദേശിക ഭരണകൂടത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട കടമയാണ് ഇതോടു കൂടി പൂർത്തീകരിച്ചത് എന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഒന്നാം തീയ്യതി മുതൽ ശ്മശാനം പൂർണമായും തുറന്ന് പ്രവർത്തിക്കും.
സമർപ്പണ ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ഗീത വിനോദ്, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ കെ ആർ ഗോപാലൻ, ടോമി കൊന്നക്കൻ, സുഹ്റ മുസ്തഫ, മെമ്പർമാരായ ബോസ് ജേക്കബ്, കുര്യാച്ചൻ തെങ്ങുംമൂട്ടിൽ, വിൽസൺ താഴത്തുപറമ്പിൽ, ഗീത പ്രശാന്ത്, സവിത സുബ്രമണ്യൻ, ഹാജിറ കമ്മിയിൽ, റംല ചോലക്കൽ, റോബർട്ട് നെല്ലിക്കതെരുവിൽ, പൊതുപ്രവർത്തകരായ ജോളി ജോസഫ്, സി എൻ പുരുഷോത്തമൻ, വി കെ പീതാംബരൻ, ജോയി മ്ലാങ്കുഴി, പഞ്ചായത്ത് ജെ എസ് രഞ്ജിനി, വി ഇ ഒ സബീഷ് എന്നിവർ പങ്കെടുത്തു.
Post a comment