കൊടുവള്ളി -22 ലക്ഷം രൂപ ചിലവിൽ കൊടുവള്ളി നഗരസഭ നിർമിച്ച ഇരുമോത്ത് - കണ്ടാലമല റോഡിന്റെ ഉൽഘാടനം നഗരസഭ വൈസ് ചെയർമാൻ എ.പി.മജീദ് മാസ്റ്റർ നിർവഹിച്ചു.ആരോഗ്യ സ്റ്റാന്റിഗ് കമ്മറ്റി ചെയർപേഴ്സൺ വി.സി.നൂർജഹാൻ അദ്ധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ വെള്ളറ അബ്ദു., പി..അബൂബക്കർ മാസ്റ്റർ, ടി.പി.നാസർ, വി.മുഹമ്മദ്, ശിഹാബ് കൊടുവള്ളി, പി.ടി.സുലൈമാൻ, വി.പി.അനസ് എന്നിവർ പ്രസംഗിച്ചു.
കണ്ടാലമല പ്രദേശത്തേക്ക് റോഡ് സൗകര്യം വരുന്നതോട് കൂടി നൂറ് കണക്കിന് ഏക്കർ ഭൂമിയിൽ വിവസായ, വിദ്യഭ്യാസ പദ്ധതികളുടെ വരവിന് സാദ്ധ്യത തെളിയുന്നു.
നഗരസഭയുടെ ഉടമസ്തതയിലുള്ള സ്ഥലത്ത് PMAY ഫ്ലാറ്റ് സമുച്ചയം, പ്ലാസ്റ്റിക്ക് സ്ലെഡിംഗ് യൂനിറ്റ് എന്നിവ സ്ഥാപിക്കാൻ നഗരസഭ തയ്യാറെടുക്കുകയാണ്. പ്രകൃതി സുന്ദരവുമാണ് കണ്ടാലമല ഭൂപ്രദേശം
Post a comment