20 ഒക്‌ടോബർ 2020

കൂടത്തായി IDC യിൽ റബീഅ' കാമ്പയിന് തുടക്കമായി
(VISION NEWS 20 ഒക്‌ടോബർ 2020)

താമരശ്ശേരി*: "തിരുനബി(സ) ജീവിതം സമഗ്രം സമ്പൂർണ്ണം" എന്ന പ്രമേയത്തിൽ സമസ്ത നടത്തുന്ന റബീഅ' കാമ്പയിന് കൂടത്തായി ഇസ്ലാമിക് ദഅവാ സെന്ററിൽ തുടക്കമായി. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഐ ഡി സി യിൽ പതാക ഉയർത്തിയാണ് തുടക്കം കുറിച്ചത്.കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് മൗലിദ് സദസ്സുകൾ, ഓൺലൈൻ പ്രകീർത്തന സദസ്സുകൾ, യൂടൂബ് വഴി പ്രഭാഷണങ്ങൾ, കലാവിരുന്നുകൾ, പത്ത് ലക്ഷം സ്വലാത്ത് ,സംശയ നിവാരണവേദി, വിദാഅ പ്രഭാഷണം തുടങ്ങിയവയാണ് ഐഡിസി കേന്ദ്രമായി നടക്കുന്നത്. അഞ്ച് മഹല്ലുകളിലെ എസ്.വൈ.എസ് , എസ്.കെ.എസ്.എസ്.എഫ്  പ്രവർത്തനത്തിന്റെ കൂട്ടായ്മയാണ് ഐ ഡി സി.

ഉൽഘാടന ചടങ്ങിൽ ചെയർമാൻ എ.കെ.കാതിരി ഹാജി അധ്യക്ഷത വഹിച്ചു.ജന.സിക്രട്ടറി നാസർ ഫൈസി കൂടത്തായി, എസ്.വൈ.എസ് മണ്ഡലം പ്രസിഡൻറ് ബാവ ജീറാനി, ട്രഷറർ ബഷീർ ഹാജി കരീറ്റിപ്പറമ്പ്, ഫൈസൽ ഫൈസി കൂടത്തായി, വി.കെ.ഇമ്പിച്ചി മോയി, സി.കെ.കുട്ടി ഹസൻ, മുനീർ കൂടത്തായി, കെ.കെ.ഗഫൂർ, സി.കെ.ഹുസൈൻ കുട്ടി, അൻവർ പുറായിൽ, സത്താർ പുറായിൽ, സി.കെ.മുഹമ്മദ് സിറാജ്, എ.കെ.അബു, എ.കെ.നിസാർ, പി.പി.മഷ്ഹൂദ് കെ.കെ.റഷീദ്, തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only