കൊടുവള്ളി :കൊടുവള്ളി കേന്ദ്രമായി അനാഥ സംരക്ഷണ സാമൂഹിക സേവന വിദ്യാഭ്യാസ രംഗത്ത് വർഷങ്ങളായി സേവനം ചെയ്യുന്ന കൊടുവള്ളി മുസ്ലിം യതീംഘാന കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന kmo
കോളേജിൽ ഡിഗ്രി കോഴ്സുകൾക്ക് മാനേജ്മെന്റ് സീറ്റിൽ 60%മാർക്ക് ഉള്ള പെൺകുട്ടികൾക്കും 70%മാർക്കുള്ള ആൺകുട്ടികൾക്കും സീറ്റ് നൽകിയാൽ മതിയന്ന് കമ്മറ്റി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ kmo മാനേജർക് മുനിസിപ്പൽ msf പ്രസിഡന്റ് ജുനൈസ് മുക്കിലങ്ങാടിയുടെ നേതൃത്വത്തിൽ msf ഭാരവാഹികൾ പരാതി നൽകി.കൊടുവള്ളി പ്രദേശത്തെ എല്ലാ കുട്ടികൾക്കും ഉന്നത പഠനത്തിനു ആശ്രയിക്കുന്ന സ്ഥാപനത്തിൽ മാനേജ്മെന്റ് സീറ്റുകൾ നൽകുന്നതിൽ ലിംഗസമത്വം ഉണ്ടാവേണ്ടതുണ്ട്. ന്യൂനപക്ഷ വിഭാഗകത്തിൽ പെട്ടവരും പിന്നോക്കക്കാരുമായ വിദ്യാർത്ഥികൾ ഉള്ള കൊടുവള്ളി പോലുള്ള പ്രദേശത്ത് ആൺകുട്ടികൾ വിദ്യാഭ്യാസ രംഗത്ത് നിന്ന് കൊഴിഞ്ഞു പോകുകയും പെൺകുട്ടികൾ വളരെ നിലവാരം പുലർത്തുകയും ചെയ്യുന്നു.അതുകൊണ്ട് തന്നെ ലിംഗ സമത്വവും സാമൂഹ്യ നീതിയും ഉറപ്പുവരുത്തുകയും ചെയ്യണം എന്ന് മുനിസിപ്പൽ msf കമ്മറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് ജുനൈസ് മുക്കിലങ്ങാടി, ജനറൽ സെക്രട്ടറി ഷഫീക് വാവാട്, സിനാൻ പാലാഴി, അൻഷിഫ് കരുവൻപൊയിൽ പങ്കടുത്തു
Post a comment