02 November 2020

സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ നാളെ രാവിലെ 10 മണി മുതല്‍ 12 മണി വരെ കടകളടച്ചിട്ട് പ്രതിഷേധിക്കും
(VISION NEWS 02 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോഴിക്കോട് :പതിനൊന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കൊണ്ട് നവംബര്‍ മൂന്നിന് സംസ്ഥാന വ്യാപകമായി പത്ത് ലക്ഷത്തിലധികം വ്യാപാരികള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും.

പ്രതിഷേധ സമരത്തിന്റെ ഭാഗമായി അന്നേ ദിവസം രാവിലെ 10 മണി മുതല്‍ 12 മണി വരെ കടതുറന്ന് വില്‍പന നിര്‍ത്തി തൊഴില്‍ ബഹിഷ്കരിച്ച്‌ പ്രതിഷേധ സമരത്തില്‍ എല്ലാ വ്യാപാരികളും വ്യാപാര സ്ഥാപനത്തിന്റെ മുൻപിലും വിവിധ കേന്ദ്രങ്ങളിലും പ്രതിഷേധ ധര്‍ണ്ണയില്‍ അണിചേരുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ്
ടി.നസ്റുദ്ദീനും ജനറല്‍ സെക്രട്ടറി രാജു അപ്സരയും ഒരു സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ജി.എസ്.റ്റി.യിലെ വ്യാപാര ദ്രോഹ നടപടികള്‍ നിര്‍ത്തിവെക്കുക കോവിഡ് മാനദണ്ഡങ്ങളുടെ മറവില്‍ വ്യാപാരികളെ തകര്‍ക്കുന്ന ഉദ്യോഗസ്ഥ നടപടികള്‍ അവസാനിപ്പിക്കുക, പരിധിയില്‍ കൂടുതല്‍ പിരിച്ചെടുത്ത പ്രളയ സെസ്സ് നിര്‍ത്തലാക്കുക, അനധികൃത വഴിയോര വാണിഭങ്ങള്‍ നിരോധിക്കുക, കാലഹരണപ്പെട്ട വാറ്റിന്റെ പേരില്‍ പുറപ്പെടുവി
ച്ചിട്ടുള്ള നോട്ടീസ് നടപടികള്‍ പിന്‍വലിക്കുക,പുതുക്കിയ വാടകക്കുടിയാന്‍ നിയമം ഉടന്‍ നടപ്പിലാക്കുക, ലൈസന്‍സിന്റെ പേരില്‍ നടത്തുന്ന അന്യായമായ പിഴ ശിക്ഷ റദ്ദാക്കുക തുടങ്ങി പതിനൊന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കൊണ്ടാണ് പ്രതിഷേധം.
  1. Head line ഉം report ഉം തമ്മിൽ ഒരു ബന്ധവും ഇല്ലല്ലോ....

    ReplyDelete

Whatsapp Button works on Mobile Device only