26 നവംബർ 2020

10-ാം നമ്പർ ജഴ്​സി ഇനി വേണ്ട; മറഡോണയോടുള്ള ആദരസൂചകമായി ജഴ്സി പിൻവലിക്കണമെന്നാവശ്യം
(VISION NEWS 26 നവംബർ 2020)

​   
വിടപറഞ്ഞ ഫുട്​ബാൾ ഇതിഹാസം ഡീഗോ മറഡോണയോടുള്ള ആദരസൂചകമായി 10-ാം നമ്പർ ജഴ്​സി പിൻവലിക്കണമെന്ന്​ ആവശ്യം. ഡീഗോയുടെ സ്വന്തം ജഴ്​സി നമ്പരായ 10 ഇനി ലോകത്ത്​ ഒരു കളിക്കാരനും നൽകരുതെന്ന്​ അഭ്യർത്ഥിച്ച്​ ഫ്രഞ്ച്​ ക്ലബ്​ മാഴ്​സെയുടെ കോച്ചായ ആന്ദ്രേ വില്ലാസ്​ ബോസ്​ രം​ഗത്ത്​. 'അത്​ വളരെ ദു:ഖകരമായ വാർത്തയാണ്​. അദ്ദേഹം എനിക്ക്​ ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു. എ​ന്നെ പരിശീലക ലോകത്തേക്ക്​ കൈപിടിച്ച്​ കയറ്റിയ വ്യക്തിയാണ്​ അദ്ദേഹം'- മാഴ്​സെ കോച്ച്​ പറഞ്ഞു. 

'മറഡോണ...അദ്ദേഹത്തിന്റെ വിയോഗ വാർത്ത ഉൾകൊള്ളാനാകുന്നില്ല. എല്ലാ ടൂർണമെന്റുകളിൽ നിന്നും ടീമുകളിൽ നിന്നും 10-ാം നമ്പർ ജഴ്​സി പിൻവലിക്കാൻ ഫിഫയോട്​ ഞാൻ അഭ്യർത്ഥിക്കുന്നു. അതായിരിക്കും നമുക്ക്​ അദ്ദേഹത്തിന്​ നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരം' ആന്ദ്രേ വില്ലാസ് പറഞ്ഞു. നിലവിൽ അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സിയടക്കം പ്രമുഖ ഫുട്ബോൾ താരങ്ങൾ 10-ാം നമ്പർ ജഴ്സി അണിയുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only