06 നവംബർ 2020

ക്രിസ്തുമസ് കിറ്റിൽ മാസ്ക് ഉൾപ്പടെ 11 ഇനങ്ങൾ
(VISION NEWS 06 നവംബർ 2020)

കോവിഡിന്റെ ഭാഗമായി സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യ കിറ്റിൽ ഡിസംബറിൽ കൂടുതൽ ഇനങ്ങൾ. ക്രിസ്‌തുമസിന്റെ ഭാഗമായ സ്‌പെഷ്യൽ കിറ്റിൽ 11 ഇനമുണ്ടാകും. കൂടുതൽ ഇനങ്ങളുൾപ്പെടുത്തി കിറ്റ്‌ നൽകാൻ‌ ഉത്തരവിറക്കി.

കടല-500 ഗ്രാം, പഞ്ചസാര-500 ഗ്രാം, നുറുക്ക്‌ ഗോതമ്പ്‌- 1 കിലോ, വെളിച്ചെണ്ണ- അര ലിറ്റർ, മുളക്‌ പൊടി- 250 ഗ്രാം, ചെറുപയർ-500 ഗ്രാം, തുവരപ്പരിപ്പ്‌-250 ഗ്രാം, തേയില- 250 ഗ്രാം, ഉഴുന്ന്‌-500 ഗ്രാം, ഖദർ മാസ്‌ക്‌- രണ്ട്‌, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ്‌ ക്രിസ്‌തുമസ്‌ കിറ്റ്‌. എല്ലാ കാർഡുടമകൾക്കും റേഷൻ കടകൾ വഴി കിറ്റ്‌ ലഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only