07 November 2020

കൊടുവള്ളി ഗവണ്മെന്റ് കോളേജ് ഉൾപ്പെടെ ജില്ലയിലെ 15 കോളേജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിച്ചു
(VISION NEWS 07 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കോഴിക്കോട് : ജില്ലയില്‍ 15 കോളേജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിച്ചു. എട്ടു സര്‍ക്കാര്‍കോളേജുകളിലും ഏഴ് എയ്ഡഡ് കോളേജുകളിലുമായാണിവ. സ്വയംഭരണാവകാശമുള്ള രണ്ടുകോളേജുകള്‍ ഉള്‍പ്പെടെ മൂന്ന് എയ്ഡഡ് കോളേജുകള്‍ക്ക് രണ്ടുകോഴ്സുകള്‍വീതവും മറ്റെല്ലാ കോളേജുകള്‍ക്കും ഓരോ കോഴ്സ് വീതവും ആണ് പുതുതായി അനുവദിച്ചത്.
ഗവ. കോളേജുകള്‍
. ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് മടപ്പള്ളി -എം.എ. എക്കണോമിക്സ്, 2. ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് മീഞ്ചന്ത കോഴിക്കോട്- എം.എ. ഇംഗ്ലീഷ് ആന്‍ഡ് മീഡിയ സ്റ്റഡീസ്, 3. എസ്.എ.ആര്‍.ബി.ടി.എം. ഗവ. കോളേജ് കൊയിലാണ്ടി - ബി.എസ്‌സി.മാത്തമാറ്റിക്സ്, 4. ഗവ. കോളേജ് കോടഞ്ചേരി -എം.എസ്‌സി. സുവോളജി (ഇന്‍സെക്റ്റ് മോര്‍ഫോളജി, ഇന്‍സെക്റ്റ് ഇക്കോളജി, ഇന്‍സെക്റ്റ് പാത്തോളജി, സ്റ്റോറേജ് എന്‍റമോളജി, ജനറല്‍ അകറോളജി, കൊമേഴ്സ്യല്‍ എന്‍റമോളജി), 5. ഗവ. കോളേജ് ബാലുശ്ശേരി -എം.എ. ഡെവലപ്മെന്‍റ്്‌ എക്കണോമിക്സ്, 6. ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് നാദാപുരം - എം.എ. ഇംഗ്ലീഷ്, 7. ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് കുന്ദമംഗലം -എം.എസ് സി. മാത്തമാറ്റിക്സ്, 8. സി.എച്ച്‌. മുഹമ്മദ് കോയ മെമ്മോറിയല്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് കൊടുവള്ളി -എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ്.
എയ്ഡഡ് കോളേജുകള്‍
. സെയ്‌ന്‍റ്്‌ ജോസഫ്സ് കോളേജ് ദേവഗിരി - ബി.എസ്‌സി. മാത്തമാറ്റിക്കല്‍ സയന്‍സ്, എം.എസ്‌സി. സൈക്കോളജി, 2. ഫാറൂഖ് കോളേജ്, ഫറോക്ക് - ഇന്‍റഗ്രേറ്റഡ് എം.എസ്‌സി. ജിയോളജി (പഞ്ചവത്സരം), ബി.എസ്‌സി. സൈക്കോളജി, 3. പ്രോവിഡന്‍സ് വിമന്‍സ് കോളേജ് മലാപ്പറമ്ബ് -ഇന്‍റഗ്രേറ്റഡ് എം.എ. ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് (പഞ്ചവത്സരം), ബി.എ. ഹ്യൂമണ്‍ റിസോഴ്സ് മാനേജ്മെന്‍റ്്‌ 4. എം.എ.എം.ഒ. കോളേജ് മണാശ്ശേരി -ബി.എ. അഡ്വര്‍ടൈസിങ് സെയില്‍സ് മാനേജ്മെന്‍റ്്‌, 5. മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കോഴിക്കോട് എം.എ. എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ്, 6. സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് കോഴിക്കോട് -എം.എസ്‌സി. ഫിസിക്സ് (മാത്തമാറ്റിക്കല്‍ ആന്‍ഡ് കംപ്യൂട്ടേഷണല്‍ സയന്‍സസ്, ബയോ സയന്‍സസ്, ക്വാണ്ടം കണ്‍സെപ്റ്റ്സ് ഓഫ് നാനോ സ്ട്രക്ച്ചേഴ്സ്, നാനോ സയന്‍സസ് ആന്‍ഡ് മോളിക്യുലാര്‍ സ്ട്രക്ച്ചര്‍), 7. ശ്രീനാരായണ കോളേജ് ചേളന്നൂര്‍ -എം.എസ്‌സി. .ബയോളജി (ജനറ്റിക്സ്, ബയോ മെക്കാനിക്സ്, ബയോ മെഡിസിന്‍, ജീനോമിക്സ്, ഗ്രീന്‍ ബയോളജി).

Post a comment

Whatsapp Button works on Mobile Device only