06 November 2020

ഉന്നത വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത നേട്ടം; 197 ന്യൂജെൻ എയ്ഡഡ് കോഴ്സുകൾ അനുവദിച്ചു.
(VISION NEWS 06 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​   
പിണറായി വിജയൻ സർക്കാർ സമാനതകളില്ലാത്ത നേട്ടമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് സൃഷ്ടിച്ചിരിക്കുന്നത്. 197 ന്യൂജെൻ എയ്ഡഡ് കോഴ്സുകൾ അനുവദിച്ചു. 152 ഗവ:, എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിലായി166 കോഴ്സുകളും, 8 എഞ്ചിനീയറിംഗ് കോളേജുകളിലായി12 പ്രോഗ്രാമുകളും, അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ഉൾപ്പെടെ 8 യൂണിവേഴ്സിറ്റികളിൽ19 കോഴ്സുകളും അടക്കം197 ന്യൂജെൻ കോഴ്സുകളാണ്, ഈ അധ്യയന വർഷംതന്നെ വിദ്യാർത്ഥികളെ ചേർത്ത് ആരംഭിക്കുന്നതിനായി സർക്കാർ അനുമതി നൽകിയത്. എല്ലാ കോഴ്സുകളും എയ്ഡഡ് കോഴ്സുകളാണ്. 

വിദേശ സർവ്വകലാശാലകളിൽ മാത്രം പഠിക്കാൻ കഴിയുന്ന കോഴ്സുകളാണ് പുതുതായി അനുവദിച്ചിരിക്കുന്ന പ്രോഗ്രാമുകളിൽ അധികവും. നാക്ക് അക്രഡിറ്റേഷനെ അടിസ്ഥാനമാക്കിയും പ്രാദേശിക പരിഗണനകൾ കണക്കിലെടുത്തുമാണ് ഇപ്പോൾ കോഴ്സുകൾ നൽകിയിരിക്കുന്നത്. ഏറ്റവും ഉയർന്ന നാക്ക് അക്രഡിറ്റേഷൻ ഉള്ള കോളേജുകൾക്ക് രണ്ട് വീതം കോഴ്സുകളാണ് കൊടുത്തിരിക്കുന്നത്. ഈ സർക്കാർ വന്നതിന് ശേഷം കോഴ്സുകൾ അനുവദിച്ച ഗവൺമെൻ്റ് - എയ്ഡഡ് കോളേജുകളെയും പരിഗണിച്ചിട്ടില്ല. ഗവ: കോളേജുകൾക്കും എസ്.സി, എസ്.ടി മാനേജ്മെൻ്റ് കോളേജുകൾക്കും കോഴ്സുകൾ നൽകാൻ നാക് ഗ്രേഡ് മാനദണ്ഡമാക്കിയിട്ടില്ല. അക്രഡിറ്റേഷൻ ഇല്ലാത്ത മറ്റൊരു കോളേജിനും കോഴ്സുകൾ അനുവദിച്ചിട്ടില്ല. നിശ്ചിത നാക് ഗ്രേഡ് ലഭിച്ചിട്ടില്ലാത്ത ഏതാനും കോളേജുകൾക്കും ഈ ഘട്ടത്തിൽ കോഴ്സുകൾ നൽകാൻ സാധിച്ചിട്ടില്ല.

പുതിയ കോഴ്സുകൾ നൽകുന്ന കാര്യത്തിൽ നീതി കാണിക്കാൻ ഗവൺമെൻ്റ് നൂറുശതമാനം ശ്രമിച്ചിട്ടുണ്ട്. ന്യായമായ പരാതികൾ ചൂണ്ടിക്കാണിച്ചാൽ അതും ഗവ: അനുഭാവപൂർവ്വം പരിഗണിക്കും. കേരളത്തെയും കേരളത്തിലെ ജനങ്ങളെയും ഒന്നായി കാണുന്ന ഇടതുപക്ഷ സർക്കാർ, വിവേചന രഹിതമായ സാമൂഹ്യഘടനയാണ് ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ എഴുനൂറ്റി അൻപതോളം സ്വാശ്രയ കോളേജുകളിൽ അപേക്ഷിച്ച എല്ലാ കോളേജുകൾക്കും 2019 ൽ ഓരോ കോഴ്സും, 2020 ൽ രണ്ട് കോഴ്സുകൾ വീതവും നൽകി. എല്ലാ കോളേജുകളിലും ഓരോ കോഴ്സിലും കുട്ടികളെ ചേർക്കാനുള്ള എണ്ണം (ഇൻടേക്ക്) സ്ഥിരമായി വർധിപ്പിച്ചും സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.

Post a comment

Whatsapp Button works on Mobile Device only