25 നവംബർ 2020

പത്താംക്ലാസ്, +2 അധ്യാപകർ ഡിസംബർ 17 മുതൽ സ്കൂളിലെത്തണമെന്ന് സർക്കാർ ഉത്തരവ്
(VISION NEWS 25 നവംബർ 2020)

തിരുവനന്തപുരം:ഡിസംബർ 17 മുതൽ 10, 12 ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരോട് സ്കൂളിലെത്താൻ സർക്കാർ നിർദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടർ, പൊതുവിദ്യാഭ്യാസ സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.50 ശതമാനം പേർ ഒരു ദിവസം എന്ന രീതിയിലാണ് എത്തേണ്ടത്. പ്രാക്ടിക്കൽ ക്ലാസുകളും ഡിജിറ്റൽ പഠനത്തെ അടിസ്ഥാനമാക്കിയുള്ള റിവിഷൻ ക്ലാസുകൾക്കും തയ്യാറെടുപ്പുകൾ വേണമെന്നും നിർദേശം നല്‍കി. ജനുവരി രണ്ടിന് 10ാം ക്ലാസിലേയും ജനുവരി 30ന് പ്ലസ് ടുവിലേയും ഡിജിറ്റൽ ക്ലാസുകൾ പൂർത്തീകരിക്കാൻ ക്രമീകരണം ഉണ്ടാക്കുമെന്നും ഉത്തരവിൽ പറയുന്നു.സ്കൂളുകള്‍ എന്നാണ് തുറക്കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതേസമയം 10, 12 ക്ലാസുകളിലെ പൊതുപരീക്ഷകള്‍ നടത്താനുള്ള ക്രമീകരണങ്ങള്‍ ആലോചിക്കുന്നതിന്‍റെ ഭാഗമായാണ് അധ്യാപകരോട് സ്കൂളുകളിലെത്താന്‍ പറഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only