28 നവംബർ 2020

മടവൂരിൽ സ്ഥാനാർത്ഥിക്കും മുൻ മെമ്പറുമുൾപ്പെടെ 21 പേർക്ക് കൊവിഡ്
(VISION NEWS 28 നവംബർ 2020)


മടവൂർ -മടവൂർ ഗ്രാമപഞ്ചായത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയും മുൻ ഗ്രാമപഞ്ചായത്തംഗവും ഉൾപ്പെടെ 21 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
വാർഡ് 13 ൽ പുള്ളിക്കോത്ത് മത്സരിക്കുന്ന എൽ ഡി എഫ് സ്ഥാനാർത്ഥിക്കാണ് ഇന്നലെ പോസിറ്റീവായത്, സ്വകാര്യ ആശുപത്രിയിൽ നടന്ന പരിശോധനയിലാണ് പോസിറ്റീവായത്
കൂടാതെ വാർഡ് 12 ൽ സ്ഥാനമൊഴിഞ്ഞ മെമ്പർക്കും കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മെമ്പറെ കൊടുവള്ളി കെ എം ഒ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെൻററിലേക്ക് മാറ്റി
ഇവരുടെ സമ്പർക്ക പട്ടികയിൽ മറ്റ് സ്ഥാനാർത്ഥികളും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച്
വരികയാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണവും നിരിക്ഷിച്ചുവരികയാണെന്നും
ഇന്നലെ മാത്രം മടവൂരിൽ 21 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only