04 നവംബർ 2020

സ്വര്‍ണവില പവന് വീണ്ടും 38,000 കടന്നു
(VISION NEWS 04 നവംബർ 2020)


ടവേളയ്ക്കുശേഷം സംസ്ഥാനത്ത് സ്വര്‍ണവില 38,000 കടന്നു. പവന്റെ വില 280 രൂപകൂടി 38,080 രൂപയായാണ് വര്‍ധിച്ചത്. 4760 രൂപയാണ് ഗ്രാമിന്റെ വില. 

അതേസമയം, ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില 0.8ശതമാനം കുറഞ്ഞ് 1,894.33 ഡോളര്‍ നിലവാരത്തിലെത്തി. യുഎസ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങള്‍ പുറത്തുവന്നതിനെതുടര്‍ന്നാണ് സ്വര്‍ണവിലയില്‍ നേരിയ ഇടിവുണ്ടായത്. 

എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില പത്തുഗ്രാമിന് 51,328 രൂപയായും താഴ്ന്നു. വെള്ളിവിലയിലും സമാനമായ ഇടിവുണ്ടായിട്ടുണ്ട്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only