കൊടുവള്ളി:
കൊടുവള്ളി നഗരസഭയിലെ അഞ്ച് സ്കൂളുകളില്‍ ആധുനിക
ടോയ്ലറ്റ് നിര്‍മ്മാണത്തിന്ന് 62 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് അംഗീകാരമായതായി നഗരസഭ വൈസ് ചെയര്മാന്
എ.പി.മജീദ് മാസ്റ്റര്‍ അറിയിച്ചു. നഗരസഞ്ചയ പദ്ധതിയുടെ ഭാഗമായി കൊടുവള്ളി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ (20 ലക്ഷം), വെണ്ണക്കാട് ജിയുപി സ്കൂള്‍ (15 ലക്ഷം), തലപ്പരുമണ്ണ ജിഎംഎല്‍പി സ്കൂള്‍ (10 ലക്ഷം), കളരാന്തിരി ജിഎല്‍പി സ്കൂള്‍ (10 ലക്ഷം), പാലക്കുറ്റി എഎംഎല്‍പി സ്കൂള്‍ (7.03 ലക്ഷം) എന്നിവക്കാണ് ഫണ്ട് വകയിരുത്തിയത്.
Post a comment