കേരള സംസ്ഥാനം രൂപീകൃതമായിട്ട് ഇന്നേക്ക് 64 വര്‍ഷം തികയുകയാണ് . ഭാഷയിൽ ഒരുമിച്ച ഒരു സംസ്ഥാനത്തിന്റെ ജന്മദിനം. മലയാളിക്കു കസവുകരയിട്ട അഭിമാനം. എന്നാൽ, കേരളപ്പിറവിയുടെ ഈ അറുപത്തിനാലാം വാർഷികദിനം ഓർമിപ്പിക്കുന്നതു സംസ്ഥാനമുണ്ടായശേഷമുള്ള ഏറ്റവും കടുത്ത പ്രതിസന്ധിയെക്കുറിച്ചാണ്; കൊവിഡ് അനന്തര വെല്ലുവിളികളെ നേരിട്ട് നാം നിർമിക്കേണ്ട നവകേരളത്തെക്കുറിച്ചുമാണ്.
പാരിസ്ഥിതികവും സാമൂഹികവും രാഷ്ട്രീയവുമായ സാഹചര്യങ്ങള്‍കൊണ്ട് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഏറെ വ്യത്യസ്ഥത പുലര്‍ത്തുന്ന സംസ്ഥാനം കൂടിയാണ് കേരളം. ലോകത്ത് ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ബാലറ്റിലൂടെ അധികാരത്തിലേറിയത് കേരളത്തിലാണ്. കമ്യൂണിസ്റ്റ് നേതാവായ ഇ എം എസ് നമ്പൂതിരിപ്പാടായിരുന്നു കേരളത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി.
വിദ്യാഭ്യസ-ഭരണ-വികസന കാര്യങ്ങളില്‍ കേരളം ഇന്ത്യയില മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ് . ഇടതു വലതു രാഷ്ട്ടീയ കക്ഷികള്‍ മാറി മാറി ഭരിക്കുന്ന കേരളത്തില്‍ തുടര്‍ച്ചയായി ഒരു രഷ്ട്രീയ പാര്‍ട്ടിക്കും അധികാരത്തിലെത്താന്‍ കേരളത്തിലെ ജനങ്ങള്‍ അനുവദിച്ചിട്ടില്ലായെന്നത് മറ്റൊരു പ്രത്യേകതയാണ്.
1956നു മുന്‍പ് തിരുവതാകൂര്‍, കൊച്ചി മലബാര്‍ എന്നിങ്ങനെ മൂന്ന് സംസ്ഥാനങ്ങളായാണ് കേരളം നിലനിന്നിരുന്നത്. കേരള സംസ്ഥാനം രൂപികരിക്കുമ്പോള്‍ ആകെ 5 സംസ്ഥാനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് 14 ജില്ലകളും 20 ലോക്സഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളുമുള്ള സംസ്ഥാനം ആണ് കേരളം .
രണ്ടു തുടർപ്രളയങ്ങൾ ചവിട്ടിക്കുഴച്ചിട്ട മണ്ണിൽനിന്നു കേരളം നിവർന്നുനിന്നു തുടങ്ങുമ്പോഴാണു കൊവിഡ് ബാധയും ലോക്ക്ഡൗണുമുണ്ടായത്. അനുബന്ധമായി സമസ്തമേഖലകളും തളർച്ചയിലാണ്ടു. കേരളത്തിന്റെ സാമ്പത്തികവും തൊഴിൽപരവുമായ പുനരുജ്ജീവനത്തിനുള്ള പ്രായോഗികമായ മാർഗങ്ങളിൽനിന്നാണു നാം നാളെയെക്കുറിച്ച് ആലോചിക്കേണ്ടത്.
Post a comment