കൊടുവള്ളി: കൊടുവള്ളി നഗരസഭയിൽ 36 ഡിവിഷനുകളിലായി മത്സര രംഗത്തുള്ളത് 132 സ്ഥാനാർഥികൾ. ഇതിൽ 71 പേർ പുരുഷന്മാരും 61 പേർ സ്ത്രീകളുമാണ്. കരീറ്റിപറമ്പ് വെസ്റ്റ്, കരുവൻപൊയിൽ ഈസ്റ്റ്, ആനപ്പാറ എന്നീ ഡിവിഷനുകളിൽ ആറുവീതം പേരാണ് തിരഞ്ഞെടുപ്പിൽ ബലപരീക്ഷണത്തിനിറങ്ങുന്നത്. എരഞ്ഞോണ, കൊടുവള്ളി വെസ്റ്റ്, ചുണ്ടപ്പുറം, മുക്കിലങ്ങാടി, മാനിപുരം, ചുള്ളിയാട്ട്മുക്ക് എന്നീ ഡിവിഷനുകളിൽ അഞ്ചുവീതം സ്ഥാനാർഥികളും രംഗത്തുണ്ട്. ആറങ്ങോട്, വെണ്ണക്കാട്, നരൂക്കിൽ, നെല്ലാങ്കണ്ടി, വാവാട് സെന്റർ, ഇരുമോത്ത്, മോഡേൺബസാർ എന്നീ ഡിവിഷനുകളിൽ രണ്ടുവീതം സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
Post a comment