19 നവംബർ 2020

പി എസ് സി; 81 വിഭാഗങ്ങളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു
(VISION NEWS 19 നവംബർ 2020)

​  
81 വിഭാ​ഗങ്ങളിലേക്ക് പി എസ്‌ സി വിജ്ഞാപനം പുറപ്പെടുവിച്ചു. 12 തസ്തികകളിലേക്ക് മത്സ്യഫെഡിലേക്കുള്ള വിജ്ഞാപനവും ഇതിലുണ്ട്. മത്സ്യഫെഡ് നിയമനം പി എസ്‌ സിക്കു വിട്ടതിനു ശേഷമുള്ള ആദ്യ വിജ്ഞാപനവുമാണ് ഇത്.

ജല അതോറിറ്റിയിൽ ഓപ്പറേറ്റർ, ഫയർ ആൻഡ് റസ്ക്യു സർവ്വീസസിൽ ഫയർ വുമൺ (ട്രെയിനി) തുടങ്ങിയ തസ്തികകളിലും വിജ്ഞാപനം പുറപ്പെടുവിച്ചു. സിവിൽ എക്സൈസ് ഓഫിസർ (പാലക്കാട്), ട്രൈബൽ വാച്ചർ (വയനാട്) തസ്തികകളിലേക്ക് ഗോത്രവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബർ 23.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only