30 നവംബർ 2020

നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍
(VISION NEWS 30 നവംബർ 2020)


മു​ക്കം:
 കാ​ര​ശ്ശേരി പ​ഞ്ചാ​യ​ത്തി​ലെ​ കു​മാ​ര​നെല്ലൂ​രു​ള്‍​പ്പെ​ടെ മു​ക്ക​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി നി​ര​വ​ധി വീ​ടു​ക​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി പോ​ലീ​സ് പി​ടി​യി​ല്‍.
കു​മാ​ര​നെ​ല്ലൂ​ര്‍ വ​ട​ക്കേ​ക്കു​ന്ന​ത് ക​ണാ​ര​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഹ​രീ​ഷ് ബാ​ബു (20) വി​നെ​യാ​ണ് മു​ക്കം പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ഇ​രു​പ​തി​നു രാ​ത്രി​യാ​ണ് കു​മാ​ര​നെ​ല്ലൂ​രി​ല്‍ ത​നി​ച്ചു താ​മ​സി​ക്കു​ന്ന സ്ത്രീ​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ​ണം പോ​യ​ത്.

തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ അ​ടു​ത്തു​ള്ള മ​റ്റൊ​രു വീ​ട്ടി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു. തു​ട​ര്‍​ന്ന് മു​ക്കം ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്. നി​സാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ര​ല​ട​യാ​ള വി​ദ​ഗ്ധരും ഡോ​ഗ് സ്‌​ക്വാ​ഡും സം​ഭ​വ സ്ഥ​ല​ത്തു പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.
ഒ​രാ​ഴ്ച​യാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​യ പ​ഴു​ത​ട​ച്ച നീ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യ​ത്.
തെ​ളി​വെ​ടു​പ്പി​നി​ടെ ക​ള​വു ചെ​യ്ത സ്വ​ര്‍​ണ്ണാ​ഭ​ര​ണം പ്ര​തി​യു​ടെ വീ​ട്ടി​ല്‍ നി​ന്നും അ​ന്വേ​ഷ​ണം സം​ഘം ക​ണ്ടെ​ത്തി. പ്ര​തി​യെ മോ​ഷ​ണം ന​ട​ത്തി​യ വീ​ട്ടി​ലെ​ത്തി​ച്ചും പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇ​യാ​ളെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നും ക​ള​വു ചെ​യ്ത പ​ണം ഉ​പ​യോ​ഗി​ച്ച് ക​ഞ്ചാ​വ് വാ​ങ്ങി​യ​താ​യും പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only