06 നവംബർ 2020

സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ലെ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് ഏ​കീ​കൃ​ത ബ്രാ​ന്‍​ഡ്: മ​ന്ത്രി ക​ട​കം​പ​ള്ളി
(VISION NEWS 06 നവംബർ 2020)

കോ​ഴി​ക്കോ​ട്: സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ലെ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് ഏ​കീ​കൃ​ത ബ്രാ​ന്‍​ഡ് സൃ​ഷ്ടി​ക്കു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍.​കോ​ഴി​ക്കോ​ട് ചേ​വാ​യൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ബി​ല്‍​ഡിം​ഗി​ല്‍ ആ​രം​ഭി​ച്ച 'കോ​പ്പ്മാ​ര്‍​ട്ട് ' ഔ​ട്ട് ലെ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
കേ​ര​ള സം​സ്ഥാ​ന സ​ഹ​ക​ര​ണ സം​ഘം ര​ജി​സ്ട്രാ​റു​ടെ ഭ​ര​ണ​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​വി​ധ​ങ്ങ​ളാ​യ ഭ​ക്ഷ്യ - ഭ​ക്ഷ്യേ​ത​ര ഉ​ത്പന്ന​ങ്ങ​ള്‍ ഏ​കീ​കൃ​ത ബ്രാ​ന്‍​ഡി​ലൂ​ടെ വി​ൽ​ക്കു​ന്ന​തി​ന് വി​ഭാ​വ​ന ചെ​യ്ത പ​ദ്ധ​തി​യാ​ണി​ത്. ജി​ല്ല​യി​ല്‍ ചേ​വാ​യൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നെ​യാ​ണ് പ​ദ്ധ​തി പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള​ള​ത്.
ഉ​ത്പ​ന്ന​ങ്ങ​ളെ ഒ​രു കു​ട​ക്കീ​ഴി​ലാ​ക്കി വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ബ്രാ​ന്‍​ഡിം​ഗ് ആ​ന്‍​ഡ് മാ​ര്‍​ക്ക​റ്റിം​ഗ് ഓ​ഫ് കോ-​ഓ​പ​റേ​റ്റീ​വ് പ്രോ​ഡ​ക്ട്‌​സ് എ​ന്ന പ​ദ്ധ​തി​ക്ക് സ​ര്‍​ക്കാ​ര്‍ രൂ​പം ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ഹ​ക​ര​ണ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് വി​പ​ണ​ന സാ​ധ്യ​ത ല​ഭി​ക്കു​ന്ന ഈ ​പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
ചേ​വാ​യൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ബാ​ങ്ക് ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. ജി. ​സി. പ്ര​ശാ​ന്ത്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഴി​ക്കോ​ട് സ​ഹ​ക​ര​ണ​സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ ടി.​ജ​യ​രാ​ജ​ന്‍ ആ​ദ്യ വി​ല്‍​പ്പ​ന ന​ട​ത്തി.  
*കൂടുതൽ വാർത്തകൾക്ക് www.dailyspot.in* *എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക* 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only