കൊടുവള്ളി- താഴെ കൊടുവള്ളി പൂനൂർ പുഴ എടേതൊടുകകടവിൽ അപകടങ്ങൾ പതിവാകുന്നതായി പരാതി.
പൂനൂർ പുഴയിൽ ഈ ഭാഗത്ത് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച
തടയണയാണ് നിലവിലുള്ളത്,
വർഷങ്ങളായിട്ട് ഇതിൻ്റെ ചീപ്പ് ഇട്ടതായിട്ട് കണ്ടിട്ടില്ലെന്നാണ് പരിസരവാസികൾ പറയുന്നത്.
ചീപ്പ് ഇടാത്തത് കാരണം രണ്ട് ചാലിലൂടെയും ഒഴുകുന്ന വെള്ളത്തിന് ശക്തി കൂടുകയും അവിടെ ചുഴറ്റി ഉണ്ടാകുകയും ചെയ്യുന്ന കാര്യം ചൂണ്ടിക്കാണിക്കപ്പെടുന്നു.
രണ്ടാൾ ആഴത്തിൽ വെള്ളമുണ്ട് ഈ ഭാഗത്ത്, ഇവിടെ കുളിക്കാനിറങ്ങുന്ന കുട്ടികൾ അറിയാതെ ചുഴലിയിൽ പെട്ടു പോകുക പതിവാണ്- നാല് വർഷം മുമ്പ് പുഴയിൽ കുളിക്കാനിറങ്ങിയ 4 കുട്ടികൾ ഇവിടെ വെച്ചാണ് മുങ്ങി മരിച്ചത്.
ഈ ആറു മാസത്തിത്തള്ളിൽ അഞ്ചോളംകുട്ടികളാണ് അപകടത്തിൽ പെട്ടതെന്നും
ഇന്നലെ ഒരു നാലു വയസ്സുള്ള കുട്ടിയും ഒരു യുവാവും അപകടത്തിൽ പെടുകയും കഷ്ടിച്ച് രക്ഷപ്പെട്ടതുമാണെന്ന കാര്യം പരിസരവാസികൾ ശ്രദ്ധയിൽപ്പെടുത്തുന്നു - ഈയൊരു സാഹചര്യം മുൻനിർത്തി മേലിൽ അപകട മരണം സംഭവിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്
Post a comment