12 November 2020

താമരശ്ശേരി ചുരത്തില്‍ അജ്ഞാതനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
(VISION NEWS 12 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


താമരശ്ശേരി: ചുരത്തില്‍ അജ്ഞാതനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിപ്പിലിത്തോടിന് സമീപത്തെ വനപ്രദേശത്താണ് ഇന്നലെ വൈകീട്ടോടെ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 
മുഖം പൂര്‍ണ്ണമായും അഴുകിയ മൃതദേഹത്തിന്റെ കാലുകള്‍ നിലത്ത് തട്ടിയ നിലയിലാണ്. എസ് ഐ മുരളിയുടെ നേതൃത്വത്തില്‍ താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൊബൈല്‍ ഫോണ്‍, വാച്ച് എന്നിവ മൃതദേഹത്തില്‍ നിന്നും പോലീസ് കണ്ടെടുത്തു. മുഖം അഴുകിയതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കുമാറ്റി. അടുത്തിടെ കാണാതായവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്.

Post a comment

Whatsapp Button works on Mobile Device only