02 November 2020

സ്കൂ​ള്‍ തു​റ​ക്കാനൊരുങ്ങി ആ​സാം; വി​ദ്യാ​ര്‍​ഥി​ക​ളെ​ത്തേ​ണ്ട​ത് ഒ​റ്റ, ഇ​ര​ട്ട അ​ക്ക രീതിയിൽ
(VISION NEWS 02 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​   
കൊ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് അ​ട​ച്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ഏ​ഴു മാ​സ​ങ്ങ​ള്‍​ക്കു ശേ​ഷം വീ​ണ്ടും തു​റ​ക്കാനൊരുങ്ങി ആസാം. ആ​റാം ക്ലാ​സ് മു​ത​ല്‍ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ര്‍ത്ഥിക​ളു​ടെ ക്ലാ​സു​ക​ളാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ക​ര്‍​ശ​ന​മാ​യ കൊ​വി​ഡ് മാ​ര്‍ഗ്ഗ ​നി​ര്‍​ദ്ദേശ​ങ്ങ​ള്‍ പാ​ലി​ച്ചാ​വും സ്കൂ​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ക. ഒ​റ്റ, ഇ​ര​ട്ട​യ​ക്ക സ​മ്പ്ര​ദാ​യ പ്ര​കാ​രം ആ​റ്, എ​ട്ട്, 12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍ത്ഥി​​ക​ള്‍ തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് സ്കൂ​ളി​ല്‍ എ​ത്തേ​ണ്ട​ത്. മ​റ്റ് ദി​വ​സ​ങ്ങ​ളി​ല്‍ ഏ​ഴ്, ഒ​ന്‍‌​പ​ത്, 11 ക്ലാ​സു​ക​ളെ വി​ദ്യാ​ര്‍ത്ഥി​ക​ള്‍​ക്ക് സ്കൂ​ളി​ല്‍ എ​ത്താം. 

എ​ല്ലാ വി​ദ്യാ​ര്‍ത്ഥി​ക​ളും ഒ​രേ സ​മ​യം സ്കൂ​ളു​ക​ളി​ല്‍ എ​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ര​ണ്ട് വി​ഭാ​ഗ​മാ​യി തി​രി​ച്ച്‌ രാ​വി​ലെ​യും ഉ​ച്ച​യ്ക്കും ക്ലാ​സു​ക​ള്‍ ക്ര​മീ​ക​രി​ക്കും. വി​ദ്യാ​ര്‍​ഥി​ക​ളെ ര​ണ്ട് ഭാ​ഗ​മാ​യി ത​രം​തി​രി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം സ്കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​നാ​ണ്. ആ​ദ്യ ബാ​ച്ച്‌ വി​ദ്യാ​ര്‍ത്ഥി​ക​ള്‍ രാ​വി​ലെ എ​ട്ടി​ന് എ​ത്തി ഉ​ച്ച​യ്ക്ക് 12 ന് ​മ​ട​ങ്ങും. ര​ണ്ടാം ബാ​ച്ച്‌ വി​ദ്യാ​ര്‍​ഥി​ക​ള്‍ 12.30 ന് ​എ​ത്തി 3.30 ന് ​മ​ട​ങ്ങും. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക, മാ​സ്ക് ധ​രി​ക്കു​ക തു​ട​ങ്ങി​യ മാ​ര്‍ഗ്ഗനി​ര്‍ദ്ദേശ​ങ്ങ​ളും ക​ര്‍​ശ​ന​മാ​യി പാ​ലിക്കണമെന്നാണ് നിർദ്ദേശം..

Post a comment

Whatsapp Button works on Mobile Device only