21 നവംബർ 2020

കൊല്ലം ജില്ലയില്‍ മയക്കുമരുന്ന് വേട്ട; മൂന്നുപേര്‍ അറസ്റ്റില്‍
(VISION NEWS 21 നവംബർ 2020)

​   
കൊല്ലം ജില്ലയില്‍ മയക്കുമരുന്ന് വേട്ട. രണ്ടു കോടി രൂപ വിലവരുന്ന ഹാഷിഷും അഞ്ചു കിലോ കഞ്ചാവുമാണ് ജില്ലയിലെ രണ്ടിടങ്ങളില്‍ നിന്നായി എക്‌സൈസ് പിടിച്ചെടുത്തത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശി സിറാജ്, ചവറ സ്വദേശി അഖില്‍രാജ് എന്നിവരെ ചവറയില്‍ നിന്ന് ഹാഷിഷ് സഹിതം പിടികൂടി. കാവനാട് സ്വദേശി അജിമോനെ കഞ്ചാവുമായി കൊല്ലത്തു നിന്നും അറസ്റ്റ് ചെയ്തു.

ആന്ധ്രയില്‍ നിന്ന് എത്തിക്കുന്ന മയക്കുമരുന്ന് സിറാജിന്റെ നേതൃത്വത്തില്‍ ചവറയിലെ വാടക വീട്ടില്‍ സൂക്ഷിച്ച ശേഷം സംസ്ഥാനത്തെമ്പാടും വിതരണം ചെയ്യുകയായിരുന്നെന്ന് എക്‌സൈസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം നഗരൂരില്‍ മൂന്നു കിലോ ഹാഷിഷ് ഓയിലും 103 കിലോ കഞ്ചാവും പിടിച്ചെടുത്തതിന്റെ ചുവടുപിടിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് കൊല്ലത്തെ മയക്കുമരുന്ന് ശേഖരം എക്‌സൈസ് പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only