കൊടുവള്ളി -36 കോടി രൂപ ചിലവിൽ പുനരുദ്ധാരണ പ്രവർത്തി നടക്കുന്ന താമരശ്ശേരി - വരട്ട്യാക്കൽ റോഡിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നായ കളരാന്തിരിയിലെ യാത്ര ദുരിതത്തിന്ന് ഇതുവരെ പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചു യൂത്ത് ലീഗ് കളരാന്തിരി കമ്മറ്റി ബദൽ പാത നിർമിച്ചു.
മുൻസിപ്പൽ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, വി സി അബൂബക്കർ മാസ്റ്റർ, കൗൺസിലർ പി അനീസ് മാസ്റ്റർ, മുസ്ലിം ലീഗ് നേതാക്കളായ മൊയ്തീൻ കോയ പി ടി, മജീദ് പുനത്തിൽ, അഷ്റഫ് സി പി,മുഹമ്മദ് കെ ടി, യൂത്ത് ലീഗ് മുൻസിപ്പൽ സെക്രട്ടറി ഫൈസൽ ഇ കെ, യൂത്ത് ലീഗ് പ്രസിഡണ്ട് റഷീദ് വി പി, ട്രഷറർ നാസർ കെ, റിയാസ് ടി, റാഷിദ് കെ ടി, എന്നിവർ പങ്കെടുത്തു
Post a comment