21 നവംബർ 2020

ഇരുമുന്നണികളും പ്രവർത്തിക്കുന്നത് മുന്നോക്കക്കാരെ പ്രീണിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ: ഉമർ ഫൈസി മുക്കം
(VISION NEWS 21 നവംബർ 2020)
ഓമശേരി: മുന്നോക്ക സമുദായക്കാരെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുമുന്നണികളും പ്രവർത്തിക്കുന്നതെന്ന് സമസ്ത കേന്ദ്ര മുശാവറാംഗം കെ. ഉമർ ഫൈസി മുക്കം പറഞ്ഞു. സംവരണ അട്ടിമറിക്കെതിരെ എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി നയിക്കുന്ന അവകാശ സംരക്ഷണ യാത്രക്ക് ഓമശേരിയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓമശേരി, മുക്കം മേഖലകളുടെ സംയുക്ത സ്വീകരണമാണ് ഓമശേരിയിൽ നൽകിയത്. ഇടത്, വലത് മുന്നണികൾ അവരുടെ പ്രകടന പത്രികയിൽ സാമ്പത്തിക സംവരണം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളതാണ്. രണ്ടു മുന്നണികളും പിന്നോക്ക ജനതയോടെ വഞ്ചനയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഓർഗനൈസിങ് സെക്രട്ടറി സുബൈർ ദാരിമി ആവിലോറ അധ്യക്ഷനായി.  അബൂബക്കർ ഫൈസി മലയമ്മ, മുഖ്യ പ്രഭാഷണം നിർവഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഒ.പി അഷ്റഫ്, സുന്നി മഹല്ല് ഫെഡറേഷൻ ജില്ല ജനറൽ സെക്രട്ടറി സലാം ഫൈസി മുക്കം, എസ്.കെ.എസ്.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി പി. അലി അക്ബർ കറുത്തപറമ്പ്, കുഞ്ഞാലൻകുട്ടി ഫൈസി, കെ.എൻ.എസ് മൗലവി, ഫൈസൽ ഫൈസി മടവൂർ, ജാഫർ ദാരിമി, നൂറുദ്ധീൻ ഫൈസി മുണ്ടുപാറ, പി.ടി മുഹമ്മദ് കാതിയോട്, ഹാരിസ് ഹൈതമി തെച്യാട് സംസാരിച്ചു.ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only