11 നവംബർ 2020

"അവരുടെ ത്യാഗം ഓർമ്മിക്കേണ്ടതുണ്ട്"; ബ്രിട്ടീഷ് ഇന്ത്യൻ പട്ടാളത്തിന് ആദരമർപ്പിച്ച് ബോറിസ് ജോൺസൺ
(VISION NEWS 11 നവംബർ 2020)


"അവരുടെ ത്യാഗം ഓർമ്മിക്കേണ്ടതുണ്ട്"; ബ്രിട്ടീഷ് ഇന്ത്യൻ പട്ടാളത്തിന് ആദരമർപ്പിച്ച് ബോറിസ് ജോൺസൺ
രണ്ടാം ലോകയുദ്ധത്തിൽ സഖ്യകക്ഷികളുടെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച ബ്രിട്ടീഷ് ഇന്ത്യൻ പട്ടാളത്തിന് ആദരമർപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. അവരുടെ ത്യാഗം ഓർമ്മിക്കേണ്ടതും നേട്ടങ്ങൾ ആഘോഷിക്കപ്പെടേണ്ടതുമാണെന്ന് യുദ്ധത്തിലെ രക്തസാക്ഷികളുടെ സ്മരണാർത്ഥം സംഘടിപ്പിച്ച പരിപാടിയിൽ ജോൺസൺ പറഞ്ഞു. “രണ്ടാം ലോകയുദ്ധത്തിന്റെ എല്ലാ രംഗങ്ങളിലും ഇന്ത്യ, കരീബിയ, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള സൈനികർ വഹിച്ച പങ്ക്‌ വളരെ വലുതാണ്. 25 ലക്ഷം അംഗങ്ങളുണ്ടായിരുന്ന ബ്രിട്ടീഷ്-ഇന്ത്യൻ പട്ടാളം ചരിത്രത്തിലെ ഏറ്റവും വലിയ സന്നദ്ധഭടന്മാരുടെ സംഘമായിരുന്നു” എന്നും ജോൺസൺ ചൂണ്ടിക്കാട്ടി. ഇന്ത്യൻ സൈനികരുടെ ധീരത ഒരിക്കലും മറക്കരുതെന്ന് ബ്രിട്ടനിലെ പ്രതിപക്ഷകക്ഷിയായ ലേബർ പാർട്ടിനേതാവ് കെയർ സ്റ്റാമറും വ്യക്തമാക്കി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only