18 November 2020

കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ല്ലാ​നു​ള്ള അനുമതി ഇ​ന്ന് അ​വ​സാ​നി​ക്കും-ക​ർ​ഷ​ക​ർ നി​രാ​ശ​യി​ൽ
(VISION NEWS 18 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


തി​രു​വ​മ്പാ​ടി: ക​ർ​ഷ​ക​രു​ടെ കൃ​ഷി​ക്ക് നാ​ശം വ​രു​ത്തു​ന്ന കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ല്ലാ​നു​ള്ള നി​യ​മ​ത്തി​ന്‍റെ കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കു​മ്പോ​ൾ ക​ർ​ഷ​ക​ർ നി​രാ​ശ​യി​ൽ. 

വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം മൂ​ലം ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി നേ​രി​ടു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ക​ർ​ഷ​ക​രു​ടെ ഏ​ക ജീ​വ​നോ​പാ​ധി​യാ​യ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​യെ വെ​ടി​വച്ചു കൊ​ല്ലു​വാ​നാ​യി ഏ​റെ​ക്കാ​ല​ത്തെ ആ​വ​ശ്യ​ത്തി​ന് സ​ർ​ക്കാ​ർ ത​ത്വ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക​യും അ​തി​ൽ പ്ര​കാ​രം തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലും ക​ഴി​ഞ്ഞ ആ​ഴ്ച ഒ​രാ​ൾ​ക്ക് ലൈ​സ​ൻ​സ് ല​ഭി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് പ്ര​കാ​ര​മു​ള്ള കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കു​മ്പോ​ൾ അ​ത് നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന് നി​ര​വ​ധി ക​ർ​ഷ​ക​രും ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്നു. മ​ല​യോ​ര​മേ​ഖ​ല​യാ​യ ആ​ന​ക്കം പൊ​യി​ൽ, മു​ത്ത​പ്പ​ൻ​പു​ഴ, പൂ​വാ​റ​ൻ​തോ​ട്, കൂ​മ്പാ​റ, ആ​ന​ക്ക​ല്ലു​മ്പാ​റ, മേ​ലെ പൊ​ന്നാ​ങ്ക​യം, പു​ന്ന​ക്ക​ൽ, ഓ​ളി​ക്ക​ൽ തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ലാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൃ​ഷി നാ​ശം സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. 

കാ​ട്ടു​പ​ന്നി​യെ ശ​ല്യ​മൃ​ഗ​ത്തി​ന്‍റെ ഗ​ണ​ത്തി​ൽ പെ​ടു​ത്ത​ണ​മെ​ന്ന് നാ​ളു​ക​ളാ​യി ക​ർ​ഷ​ക​ർ അ​വ​ശ്യ​മു​ന്ന​യി​ക്കു​ന്ന​താ​ണ്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ഇ​ല​ക്ഷ​ൻ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ കൂ​മ്പാ​റ സ്വ​ദേ​ശി റി​ട്ട. അ​ധ്യാ​പ​ക​നു​മാ​യ ത​ങ്ക​ച്ച​ൻ കി​ഴു​ക്ക​ര​ക്കാ​ട്ട്, ജെ​യിം​സ് പു​ളി​മൂ​ട്ടി​ലി​നെ​പ്പോ​ലെ​യു​മു​ള്ള പ​ല ക​ർ​ഷ​ക​രും സ്വ​ന്തം വീ​ടി​ന്‍റെ മു​ൻ​പി​ൽ "കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​തെ വോ​ട്ടി​നാ​യി എ​ന്‍റെ വീ​ടി​ന്‍റെ പ​ടി ക​യ​റേ​ണ്ട' എ​ന്ന ഫ്ല​ക്സ് ബോ​ർ​ഡ് തൂ​ക്കി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ.

Post a comment

Whatsapp Button works on Mobile Device only